Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ്രഷ് കട്ട് പ്ലാന്‍റ്...

ഫ്രഷ് കട്ട് പ്ലാന്‍റ് ഉപരോധ സമരം അവസാനിപ്പിച്ചു; കോടതിയുടെ അന്തിമവിധി വരുന്നതുവരെ മാലിന്യ സംസ്കരണം നിർത്തിവെക്കാൻ ധാരണ

text_fields
bookmark_border
ഫ്രഷ് കട്ട് പ്ലാന്‍റ് ഉപരോധ സമരം അവസാനിപ്പിച്ചു; കോടതിയുടെ അന്തിമവിധി വരുന്നതുവരെ മാലിന്യ സംസ്കരണം നിർത്തിവെക്കാൻ ധാരണ
cancel
camera_alt

താ​മ​ര​ശ്ശേ​രി റ​സ്റ്റ് ഹൗ​സി​ൽ പി.​കെ.​ഫി​റോ​സ് എം.​എ​ൽ.​എ.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ര​ഷ് ക​ട്ട് പ്ലാ​ന്‍റു ബ​ന്ധ​പ്പെട്ട് ന​ട​ന്ന ച​ർ​ച്ച

താമരശ്ശേരി: ഹൈകോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ സംസ്കരണം നിർത്തി വെക്കാൻ താമരശ്ശേരി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ധാരണയായി. തുടർന്ന് പി.കെ.ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഫ്രഷ് കട്ടിലേക്കുള്ള വഴി തടഞ്ഞുള്ള ഉപരോധസമരം അവസാനിപ്പിച്ചു.

മാലിന്യ സംസ്കരണം നിർത്തിവെക്കുന്നതോടൊപ്പം ഫ്രഷ് കട്ട് പ്ലാന്റിലേക്ക് വാഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്നും ധാരണയായതായി എം.എൽ.എ അറിയിച്ചു. കമ്പനി ഉടമകളുമായി നടന്ന ചർച്ചയിൽ മുൻ മന്ത്രി ഡോ:എം.കെ മുനീർ, പി.കെ ഫിറോസ് എം.എൽ.എ, എം.എ.റസാക്ക് .എൽ.എ, സി.കെ.കാസിം എം.എൽ.എ, മരശ്ശേരി ഡി.വൈ.എസ്.പി കെ.വി.ബോസ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്

സജീന ടീച്ചർ, സമരസമിതി നേതാക്കളായ കുടുക്കിൽ ബാബു, പുഷ്പാനന്ദൻ , കെ.കെ മുജീബ്, വാർഡ്മെമ്പർ ടി.കെ ജീലാനി തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtstrikeBlockadeendedFresh
News Summary - ഫ്രഷ് കട്ട് പ്ലാന്‍റ് ഉപരോധ സമരം അവസാനിപ്പിച്ചു; കോടതിയുടെ അന്തിമവിധി വരുന്നതുവരെ മാലിന്യ സംസ്കരണം നിർത്തിവെക്കാൻ ധാരണ
Next Story