പ്ലസ് വൺ സീറ്റ്; ഫ്രറ്റേണിറ്റി മൂവ്മെന്റ് മാവൂർ റോഡ് ഉപരോധിച്ചു
text_fieldsകോഴിക്കോട്: മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതിയ ബാച്ചുകളും ഹയർ സെക്കൻഡറി സ്കൂളുകളുമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡ് രാജാജി ജങ്ഷൻ ഉപരോധിച്ചു.
റോഡ് ഉപരോധിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ തുടങ്ങിയ ഇരുപതോളം ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ കോഴിക്കോട് ജില്ലയിലെ 16750 കുട്ടികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ പറഞ്ഞു.
സമ്പൂർണ എ പ്ലസ് കാരും പുറത്താണ്. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുംവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി തെരുവിൽ തന്നെ ഉണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ വ്യക്തമാക്കി.
മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള സമര പോരാട്ടങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഉപരോധത്തിന് ജില്ലാ ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, മുബശ്ശിർ ചെറുവണ്ണൂർ, മന്ന പി ഹനിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

