കുറുക്കന്റെ കടിയേറ്റ് 12 പേർക്ക് പരിക്ക്
text_fieldsആയഞ്ചേരി: മംഗലാട്, കടമേരി, പൊയിൽപാറ പ്രദേശങ്ങളിൽ കുറുക്കന്റെ കടിയേറ്റ് പന്ത്രണ്ടിലേറെ പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ കടിയേറ്റു. മുഖത്തും കൈക്കും കാലുകൾക്കുമാണ് കടിയേറ്റത്.
വീട്ടിൽ കയറിയാണ് 15 വയസ്സുകാരനായ വിദ്യാർഥിയെയും മാതാവിനെയും കടിച്ചത്.
ചെറുപറച്ചാലിൽ ആയിഷ, ആർ.ടി. കുഞ്ഞമ്മത് മാസ്റ്റർ, എടാണിയത്ത് റഷീദ്, ദേവദാസ് മൊട്ടമ്മൽ, നീജിൽ വടക്കയിൽ, അസീസ് പുളിയന്നൂർ താഴെക്കുനി തുടങ്ങി 12 പേർക്കാണ് കടിയേറ്റത്.
സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 11 ഓടെ പ്രദേശവാസികൾ ചേർന്ന് പരാക്രമം കാട്ടിയ കുറുക്കനെ തല്ലിക്കൊന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

