മെഡിക്കൽ കോളജിൽ കാൻസർ ചികിത്സക്കുള്ള റേഡിയേഷൻ യന്ത്രം കേടായിട്ട് നാലുദിവസം
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സക്കുള്ള ലീനിയർ ആക്‌സിലറേറ്റർ മെഷീൻ കേടായിട്ട് നാലുദിവസം. കാൻസറിനുള്ള ബാഹ്യ ബീം റേഡിയേഷൻ തെറാപി ചികിത്സകൾക്കായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് മെഷീനാണിത്. മെഡിക്കൽ കോളജിലെ ടെർഷ്യറി കാൻസർ സെന്ററിൽ ഗുരുതരാവസ്ഥയിലുള്ള പാലിയേറ്റവ് കെയർ ആവശ്യമുള്ള രോഗികൾക്ക് ഏറ്റവും ഉപകാരപ്രദമായിരുന്നു ഇത്.
2024 ൽ കാലാവധി കഴിഞ്ഞ മെഷീൻ ഏത് സമയത്തും കേടാവുന്ന നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. മെഷീനിന്റെ വാർഷിക അറ്റകുറ്റപ്പണി പ്രത്യേക കരാറിൽ കമ്പനി ഏറ്റെടുത്തിരുന്നു. ദിവസങ്ങൾക്കു ശേഷം കമ്പനിയുടെ വിദഗ്ധരെത്തി യന്ത്രം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ മെഷീൻ പ്രവർത്തനക്ഷമമാകുമെന്ന് ഓങ്കോളജി വിഭാഗം മേധാവി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

