കളറാകും നഗരത്തിലെ മരുപ്പച്ച; എരവത്തുകുന്ന് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി
text_fieldsകോഴിക്കോട്: നഗരത്തിന്റെ തിരക്കിനിടയില്‍ പച്ചപ്പിന്റെ നനുത്ത അന്തരീക്ഷം സമ്മാനിക്കുന്ന എരവത്തുകുന്ന് ഇനി കൂടുതൽ ആകർഷകമാകും. സഞ്ചാരികള്‍ക്കും കുടുംബസമേതമുള്ള ഉല്ലാസത്തിനും സമയം ചെലവഴിക്കാൻ പറ്റുന്ന ഇവിടെ ടൂറിസം പദ്ധതിക്കായി വകുപ്പ് നാല് കോടി രൂപ അനുവദിച്ചു.
സൗത്ത് നിയമസഭ മണ്ഡലത്തിലെ നവകേരള സദസ്സില്‍നിന്നുയര്‍ന്ന നിർദേശപ്രകാരമാണ് പദ്ധതിക്കായി തുക അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മനോഹരമായ പ്രവേശന കവാടം, പരിസര മതില്‍, വേലി, സംരക്ഷണ ഭിത്തി, ഇരുവശങ്ങളിലും ഇരിപ്പിടങ്ങളോടു കൂടിയ നടപ്പാതകള്‍, ലാൻഡ്സ്കേപ്പിങ്, ആധുനിക ഉപകരണങ്ങളോടു കൂടിയ വര്‍ക്ക്ഔട്ട് ഏരിയ, സ്റ്റീല്‍ പാലം, മൂവബിള്‍ ഫോട്ടോഫ്രെയിം, ഓപ്പണ്‍ സ്റ്റേജ്, വാച്ച് ടവര്‍, കഫെറ്റീരിയ എന്നിവയുടെ നവീകരണം നടപ്പാക്കും.
പരമാവധി വിനോദഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരതയുള്ള വികസനം എന്നത് ഏറെക്കാലമായി ഈ സ്ഥലത്ത് ഉയര്‍ന്നുവന്നിരുന്ന ആവശ്യമായിരുന്നു എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റിവ് സാങ്ഷന്‍ കമ്മിറ്റിയാണ് പദ്ധതി സംബന്ധിച്ച വിശദമായ അവലോകനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

