Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎഫ്​.എൽ.ടി.സികൾ...

എഫ്​.എൽ.ടി.സികൾ നിറഞ്ഞു; ഹോം ​െഎസൊലേഷന്​ പ്രോത്സാഹനം

text_fields
bookmark_border
എഫ്​.എൽ.ടി.സികൾ നിറഞ്ഞു; ഹോം ​െഎസൊലേഷന്​ പ്രോത്സാഹനം
cancel

കോഴിക്കോട്​: കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതോ​െട നഗരത്തിലെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻറുകളെല്ലാം (എഫ്​.എൽ.ടി.സി) നിറഞ്ഞു. ഇതോടെ കൂടുതൽ ​സ്​ഥാപനങ്ങൾ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്​​ അധികൃതർ.

മറീന, ലോ കോളജ്​, വെസ്​റ്റ്​ഹിൽ എന്നിവിടങ്ങളിൽ അടുത്തദിവസം എഫ്​.എൽ.സി.ടികൾ ആരംഭിക്കുമെന്ന്​ നഗരസഭ സെക്രട്ടറി ബിനു​ ഫ്രാൻസിസ്​ പറഞ്ഞു. നാന്നൂറോളം കിടക്കകളാണ്​ ഇവിടങ്ങളിലുള്ളത്​​. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപം സെക്കൻഡ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻററാക്കിയും മാറ്റും. ഇവിടെ 200 കിടക്കകളുണ്ടാവും.

അതേസമയം, സ്വപ്​ന നഗരിയിലെ കാലിക്കറ്റ്​ ട്രേഡ്​ സെൻററിൽ തുടങ്ങാനിരുന്ന മെഗാ കോവിഡ്​ കെയർ സെൻറർ പദ്ധതി നഗരസഭ താൽക്കാലികമായി ഉപേക്ഷിച്ചു. അടിസ്​ഥാന സൗകര്യങ്ങളൊരുക്കാൻ വൻ തുക ചെലവുവരുമെന്നത്​ മുൻനിർത്തിയാണ്​ ഉപേക്ഷിച്ചത്​.

നഗരപരിധിയിലെ കോവിഡ്​ ബാധിതരിൽ 180 പേരിപ്പോൾ ഹോം ​െഎസൊലേഷനിലാണ്​. ഇത്​ വ്യാപിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. മതിയായ സൗകര്യമുള്ളവർക്ക്​ വീടുകളിൽതന്നെ ചികിത്സയൊരുക്കുകയാണ്​ ​െചയ്യുന്നത്​. ഇവർ സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കും. വ്യാ​ഴാഴ്​ച നഗരപരിധിയിൽ നടത്തിയ പരിശോധനയിൽ 105 പേർക്കാണ്​ പോസിറ്റിവായത്​.

നഗരത്തിൽ മെഡിക്കല്‍ കോളജ്, ബീച്ച്​ ജനറല്‍ ആശുപത്രി, ലക്ഷദ്വീപ് ​െഗസ്​റ്റ്​ ഹൗസ്​, മിംസ്, പ്രൊവിഡന്‍സ്, ഇഖ്​റ, ബേബി മെമ്മോറിയൽ, മെയ്​ത്ര, നിർമല, ജില്ല സഹകരണ ആശുപത്രി തുടങ്ങിയ സ്​ഥലങ്ങളിലാണ്​ കോവിഡ്​ ബാധിതർ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FLTC​Covid 19Covid In Kerala
News Summary - FLTCs full; Promoting of home isolation
Next Story