Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിവറേജ് ഔട്ട്‍ലറ്റിൽ...

ബിവറേജ് ഔട്ട്‍ലറ്റിൽ നിന്നും മദ്യം കവർന്ന അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്രീ​മി​യം ബീ​വ​റേ​ജ് ഔ​ട്ട്‍ല​റ്റി​ൽ നി​ന്ന് മ​ദ്യം ക​വ​ർ​ന്ന അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. എ​റ​ണാ​ക​ളും സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ (19), ഫാ​റൂ​ഖ് (19), അ​ൻ​സി​ൽ (18), ത​ൻ​വീ​ർ (18), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​ർ​ച്ച് 12ന് ​പാ​വ​മ​ണി റോ​ഡി​ലെ ഔ​ട്ട്ല​റ്റി​ൽ നി​ന്ന് ആ​റു കു​പ്പി മ​ദ്യ​മാ​ണ് സം​ഘം ക​വ​ർ​ന്ന​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട്ടെ​ത്തി​യ സം​ഘം മ​ദ്യം വാ​ങ്ങാ​നെ​ന്ന രീ​തി​യി​ൽ ഔ​ട്ട്​​ലെ​റ്റി​ലെ​ത്തു​ക​യും ആ​ൾ തി​ര​ക്കി​ല്ലാ​ത്ത ഭാ​ഗ​ത്തു​നി​ന്ന് മ​ദ്യ​മെ​ടു​ത്ത് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​നു​പി​ന്നാ​ലെ പൊ​ലീ​സ് ഔ​ട്ട്​​ലെ​റ്റി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ന​ൽ​കി​യ​തോ​ടെ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പി​ന്നാ​ലെ​ പൊ​ലീ​സ് എ​റ​ണാ​ക​ുളത്തു​പോ​യാ​ണ് അ​റ​സ്റ്റു​​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststealing liquor
News Summary - Five people were arrested for stealing liquor from the beverage outlet
Next Story