Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉണ്ണികുളം കരുമലയിൽ നായയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ചത്ത നായയുടെ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
ഉണ്ണികുളം കരുമലയിൽ നായയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്
cancel

എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരുമലയിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേർക്ക് തെരുവ് നായുടെ കടിയേറ്റു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിരവധി പേരെ കടിച്ച നായ പിന്നീട് ചത്തതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ ജാഗ്രതാ നിർദേശം നൽകി. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് അടിയന്തരമായി ചികിത്സയും പേവിഷബാധ പ്രതിരോധ കുത്തിവെപ്പും സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് നായകളിലും രോഗബാധക്ക് സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സംഭവത്തെ തുടർന്ന് ചത്ത നായെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയും പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നായയെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ആർ.ആർ.ടി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ നടപടികളിൽ പങ്കെടുത്തു.

അതേസമയം, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ പേവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തുനായകൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് പഞ്ചായത്ത് അടിയന്തര പൊതുജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മൂന്ന് മാസം പ്രായം കഴിഞ്ഞ നായകൾക്കും പൂച്ചകൾക്കും വാക്സിനേഷൻ ഉറപ്പാക്കണമെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വെറ്ററിനറി ഡിസ്പെൻസറിയിലും, ഒക്ടോബർ 12, 13 തീയതികളിൽ എം.എം. പറമ്പ് വെറ്ററിനറി സബ് സെന്ററിലും, ഒക്ടോബർ 15, 16 തീയതികളിൽ ഇയ്യാട് സബ് സെന്ററിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തുമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five injured in dog bite at Karumala, Unnikulam
Next Story