Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലങ്കാര മത്സ്യക്കടയിലെ...

അലങ്കാര മത്സ്യക്കടയിലെ കവർച്ച: തോട്ടിലുപേക്ഷിച്ച കാമറയിൽനിന്ന്​ പ്രതികളുടെ ദൃശ്യം വീണ്ടെടുത്തു

text_fields
bookmark_border
അലങ്കാര മത്സ്യക്കടയിലെ കവർച്ച: തോട്ടിലുപേക്ഷിച്ച കാമറയിൽനിന്ന്​ പ്രതികളുടെ ദൃശ്യം വീണ്ടെടുത്തു
cancel
camera_alt

സി.സി ടി.വി കാമറ ദൃശ്യം

കോഴിക്കോട്​: അലങ്കാര മത്സ്യക്കടയിൽ കവർച്ച നടത്തിയവ​രുടെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ വീണ്ടെടുത്ത്​ പൊലീസ്​.

കടയിൽ നിന്നെടുത്ത്​ നശിപ്പിച്ച്​ തോട്ടിലുപേക്ഷിച്ച കാമറയിൽനിന്നാണ്​ വിദഗ്​ധരു​ടെ സഹായത്തോ​െട കസബ ​െപാലീസ്​ മോഷ്​ടാക്കളുടെ ദൃശ്യങ്ങൾ വീണ്ടെടുത്തത്​. ആഗസ്​റ്റ്​ ഏഴിന്​ രാത്രിയാണ്​ കിണാ​േ​ശ്ശരി തോട്ടുമ്മാരം ഭാഗത്തെ അലങ്കാര മത്സ്യക്കടയുടെ പൂട്ട്​ തകർത്ത്​ കവർച്ച നടന്നത്​.

മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും വിലകൂടിയ അലങ്കാര മത്സ്യങ്ങൾ, അക്വേറിയം, അലങ്കാര പക്ഷി, കൂട്​ എന്നിവയാണ്​ രണ്ടംഗസംഘം കവർന്നത്​.

കടയിലെ സി.സി ടി.വി കാമറ സംഘം നശിപ്പിച്ചതിനാൽ പൊലീസിന്​ മോഷ്​ടാക്കളെക്കുറിച്ച്​ ആദ്യഘട്ടത്തിൽ സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന്​ കസബ എസ്​.​െഎ വി. സിജിത്തി​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമീപ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച്​ പരിശോധിച്ചതോ​െട ചില സൂചനകൾ കിട്ടി.

ഇതിനിടെയാണ്​ മോഷ്​ടാക്കൾ നശിപ്പിച്ച്​ ഉപേക്ഷിച്ച കാമറ സമീപത്തെ തോട്ടിൽ നിന്ന്​ ലഭിച്ചത്​. കവർച്ചനടന്ന ദിവസംതന്നെ സമീപത്തെ മറ്റു ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നു.

ഇതിനുപിന്നിലും ഇവർ തന്നെയാണെന്നാണ്​ സൂചന. സി.സി ടി.വി കാമറയിൽ പതിഞ്ഞവരെക്കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ കസബ എസ്​.​െഎ -9497980710, സ്​റ്റേഷൻ -0495 2722286 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന്​ പൊലീസ്​ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish shop Robberyimage recoveredThottummaram
Next Story