20 രൂപ നാണയം ആദ്യമേ കൈക്കലാക്കി എം.കെ. ലത്തീഫ്
text_fieldsകോഴിക്കോട്: റിസർവ് ബാങ്ക് പുറത്തിയ 20 രൂപ നാണയം ആദ്യമേ സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്. മൂന്നുദിവസം മുമ്പാണ് ബാങ്ക് ഇൗ നാണയം പുറത്തിറക്കിയത്. പുതിയ നോട്ടുകളും നാണയങ്ങളും ഇറങ്ങുേമ്പാൾ വിമാനമാർഗം നേരിട്ട് ഡൽഹിയിൽ പോയി വാങ്ങുകയായിരുന്നു ലത്തീഫിെൻറ രീതി. ഇത്തവണയും ഇത്തരമൊരു യാത്ര ആസൂത്രണം ചെയ്തെങ്കിലും കോവിഡ്കാല യാത്രാനിയന്ത്രണങ്ങളാൽ ഡൽഹിയിൽ പോവാനായില്ല. തുടർന്ന് റിസർവ് ബാങ്കിലെ ജീവനക്കാരനായ സുഹൃത്താണ് 20 രൂപ നാണയത്തിെൻറ നൂറെണ്ണമുള്ള പാക്കറ്റ് എത്തിച്ചുനൽകിയത്.
നാണയ, കറൻസി ശേഖരം വിനോദമാക്കിയ ലത്തീഫിന് പുതുതായി പുറത്തിറക്കുന്നവ ആദ്യം തന്നെ ലഭിക്കാറുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണിപ്പോൾ 20 രൂപ നാണയം വിപണിയിലെത്തുന്നത്.
ഇതുവരെ പുറത്തിറക്കിയ നാണയങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണിത് എന്നതാണ് പ്രത്യേകത. മനോഹരമായ നാണയത്തിെൻറ വശത്ത് 12 കട്ടിങ്ങാണുള്ളത്. കോപ്പർ നിൽവർ നിറമാണ്. 8.54 ഗ്രാം ഭാരവും ഒരുഭാഗത്ത് അശോക ചക്രവും മറുഭാഗത്ത് 20 രൂപ എന്നുമാണുള്ളത്. നാണയം നാട്ടിലെ ബാങ്കുകളിലെത്താൻ മാസങ്ങളെടുത്തേക്കുമെന്നാണ് പറയപ്പെടുന്നത്. പ്രശസ്തരുടെ ജനനത്തീയതിയുള്ള നോട്ടുകളും വിവിധ രാജ്യങ്ങളുടെ കറൻസികളും ശേഖരിച്ച് ലത്തീഫ് നിരവധി സ്ഥലങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.
കോഴിക്കോെട്ട ന്യൂമിസ്മാറ്റിക് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗവും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡൻറുമായ ലത്തീഫ് കോവിഡ് കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

