Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽ കുടുങ്ങിയ...

കിണറ്റിൽ കുടുങ്ങിയ 51കാരന് രക്ഷകരായി അഗ്നി രക്ഷാസേന

text_fields
bookmark_border
rescue
cancel
camera_alt

ന​ന്മ​ണ്ട 12ൽ ​കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ ശ​ശി​യെ റെ​സ്ക്യു​നെ​റ്റി​ന്റെ സ​ഹാ​യ​ത്താ​ൽ പു​റ​ത്തെ​ടു​ക്കു​ന്നു

Listen to this Article

ന​ന്മ​ണ്ട: കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ 51കാ​ര​നെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ക​രി​യാ​ത്ത​ൻ​പാ​റ തെ​ക്കെ മ​ല​യി​ൽ ശ​ശി (51)യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ന​ന്മ​ണ്ട ഹൈ​സ്കൂ​ളി​നു സ​മീ​പം കൊ​ല്ല​ങ്ക​ണ്ടി പു​റാ​യി​ൽ അ​രു​ൺ കൃ​ഷ്ണ​യു​ടെ 90 അ​ടി താ​ഴ്ച​യു​ള്ള​തും 15 അ​ടി വെ​ള്ള​മു​ള്ള​തു​മാ​യ കി​ണ​ർ വൃ​ത്തി​യാ​ക്കി തി​രി​ച്ചു​ക​യ​റു​മ്പോ​ഴാ​ണ് അ​പ​ക​ടം.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.50 ഓ​ടെ​യാ​ണ് സം​ഭ​വം. ന​രി​ക്കു​നി​നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​പി. ജ​യ​പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. റെ​സ്ക്യു​നെ​റ്റി​ന്റെ സ​ഹാ​യ​ത്താ​ൽ സു​ര​ക്ഷി​ത​മാ​യി ശ​ശി​യെ പു​റ​ത്തെ​ത്തി​ച്ചു. എ​സ്.​എ​ഫ്.​ആ​ർ.​ഒ.​എ​ൻ. ഗ​ണേ​ശ​ൻ, എ.​കെ. ബി​ബു​ൽ, എ. ​വി​ജി​ഷ്, ജി​നു​കു​മാ​ർ, സ​ന്ദീ​പ്, കെ.​സി. ച​ന്ദ്ര​ൻ , ജ​നാ​ർ​ദ​ന​ൻ, വി​പി​ൻ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescueFirefighters
News Summary - Firefighters rescue 51-year-old trapped in well
Next Story