നിയന്ത്രണങ്ങൾ അവഗണിച്ച് പടക്ക കച്ചവടം പൊടിപൊടിച്ചു
text_fieldsരാത്രി ഏറെ വൈകിയിട്ടും ബാലുശ്ശേരിയിലെ പടക്ക പീടികയിലെ തിരക്ക്
ബാലുശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് പടക്ക കച്ചവടം പൊടിപൊടിച്ചു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും രാത്രി ഏറെ വൈകിയിട്ടും ബാലുശ്ശേരിയിൽ പടക്ക പീടികകളിൽ വൻ തിരക്കായിരുന്നു. വിഷുത്തലേന്നായ ഇന്നലെ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടതും പടക്ക കച്ചവടത്തിനാണ്.
ബാലുശ്ശേരി ടൗണിലെ മൂന്നു പടക്ക പീടികകളിലും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടും തിരക്കോട് തിരക്കുതന്നെയായിരുന്നു. ബാലുശ്ശേരി മാർക്കറ്റിലും മറ്റും പൊലീസെത്തി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയെങ്കിലും പടക്ക പീടികയിലേക്ക് പൊലീസിന് എത്തിനോക്കാൻതന്നെ കഴിഞ്ഞില്ല. ബസിലും കോവിസ് നിയന്ത്രണങ്ങൾക്ക് വിലകൽപിക്കാതെയാണ് യാത്ര.

