Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീപിടിത്തം: 75 ലക്ഷം...

തീപിടിത്തം: 75 ലക്ഷം നഷ്​ടം; റിപ്പോർട്ട്​​ ഇന്ന്​

text_fields
bookmark_border
തീപിടിത്തം: 75 ലക്ഷം നഷ്​ടം; റിപ്പോർട്ട്​​ ഇന്ന്​
cancel

കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേൽപാലത്തിന് സമീപം മൂന്നുനില കെട്ടിടത്തിൽ ചൊവ്വാഴ്​ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 75 ലക്ഷം രൂപയുടെ നഷ്​ടം. തീപിടിത്ത കാരണങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ജില്ല ഫയര്‍ ഓഫിസര്‍ക്ക് ബീച്ച് ഫയര്‍ ഓഫിസര്‍ വ്യാഴാഴ്​ച സമര്‍പ്പിക്കും.

തീപിടിത്ത കാരണത്തെപ്പറ്റി പൊലീസും അന്വേഷണം നടത്തുന്നുണ്ട്​. മൂന്ന് നിലകളിലും സൂക്ഷിച്ച ഹെല്‍മറ്റ്, റെയിന്‍കോട്ട്, ജാക്കറ്റ്, എല്‍.ഇ.ഡി ബള്‍ബുകൾ, സീറ്റ് കവര്‍, മാറ്റ് തുടങ്ങിയ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. ഇതുകൂടാതെ കെട്ടിടത്തിനും നഷ്​ടമുണ്ട്​. റെക്‌സിന്‍ വസ്തുക്കള്‍ ഉള്ളതിനാൽ തീ എളുപ്പം പടര്‍ന്നതായാണ്​ നിഗമനം. ഫയര്‍ഫോഴ്‌സി​െൻറയും കെ.എസ്.ഇ.ബിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്​ച കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിന് സമീപത്തെ വീടുകളിലും വിവരങ്ങൾ ആരാഞ്ഞു. കടയുടെ മീറ്റര്‍ ബോക്‌സില്‍നിന്ന് തീ പടരുന്നത്​ കണ്ടെന്ന്​ ഇവരിലൊരാൾ അറിയിച്ചു.

ഒളവണ്ണ സ്വദേശി ജൈസലി​െൻറ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സിയിൽ ചൊവ്വാഴ്​ച രാത്രി പത്തോടെയായിരുന്നു തീപിടിത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecalicutreport
Next Story