യൂസ്ഡ് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 12 വാഹനങ്ങൾ കത്തിനശിച്ചു
text_fieldsകോഴിക്കോട് നഗരത്തിലെ
യൂസ്ഡ് ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ
കത്തിനശിച്ച സ്കൂട്ടർ
കോഴിക്കോട്: നഗരത്തിൽ യൂസ്ഡ് ബൈക്ക് ഷോറൂമിൽ തീപിടിച്ച് 12 വാഹനങ്ങൾ കത്തിനശിച്ചു. വെസ്റ്റ് നടക്കാവിൽ ഇംഗ്ലീഷ് പള്ളിക്കു സമീപത്തെ ദീപാസ് ഓട്ടോ കൺസൾട്ടന്റിന്റെ ഗാരേജിലാണ് ശനിയാഴ്ച പുലർച്ച അഞ്ചോടെ തീപിടിത്തമുണ്ടായത്. ബൈക്കുകളും സ്കൂട്ടറുകളുമടക്കം 12 വാഹനങ്ങളാണ് പൂർണമായും അഗ്നിക്കിരയായത്. രാവിലെ നടക്കാനിറങ്ങിയവരാണ് തീ ആളുന്നത് ആദ്യം കണ്ടത്.
ഉടൻ അഗ്നിരക്ഷാ സേനയിലറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി. സതീഷിന്റെ നേതൃത്വത്തിൽ ബീച്ച് സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂനിറ്റുകളാണ് തീയണച്ചത്. നാലുലക്ഷം രൂപയുടെ നഷ്ടമാണ് അഗ്നിരക്ഷാ സേന കണക്കാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് സംശയിക്കുന്നത്. വേങ്ങേരി സ്വദേശി ദേവദാസിന്റേതാണ് സ്ഥാപനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

