Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ്രാൻസിസ് റോഡ്...

ഫ്രാൻസിസ് റോഡ് തീപിടിത്തം: വീണ്ടും പരിശോധന

text_fields
bookmark_border
ഫ്രാൻസിസ് റോഡ് തീപിടിത്തം: വീണ്ടും പരിശോധന
cancel

കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേൽപാലത്തിന് സമീപം വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്​ അഗ്​നിശമന പ്രത്യേക സംഘം പരിശോധന നടത്തി. ജില്ല ഫയര്‍ ഓഫിസര്‍ ടി. രജീഷി​െൻറയും ബീച്ച് ഫയര്‍ ഓഫിസര്‍ പി. സതീഷി​െൻറയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്​.

ഫോറന്‍സിക് വിഭാഗം പരിശോധനയുമുണ്ടായി. തീപിടിത്തത്തില്‍ കെട്ടിടത്തിന് പൂര്‍ണ ബലഹീനത സംഭവിച്ചതായി സംഘം കണ്ടെത്തി. മൂന്ന് നിലയിലും സാധനങ്ങൾ ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചു. സ്‌റ്റോക്കുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ സൂക്ഷിച്ച കമ്പ്യൂട്ടര്‍ പൂര്‍ണമായി കത്തിനശിച്ചതിനാല്‍ കൃത്യമായ നഷ്​ടം കണക്കാക്കാൻ സാധിച്ചിട്ടില്ല. അടുത്ത ദിവസം വിശദ റിപ്പോര്‍ട്ട് തയാറാകുമെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firereportcalicut francis road
Next Story