നിപ ബാധിച്ച് മരിച്ച ഹാഷിമിന്റെ കുടുംബത്തിന് സഹായം
text_fieldsനിപ ബാധിച്ച് മരിച്ച ഹാഷിമിന്റെ മൃതദേഹം കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ കൊണ്ടുപോകുന്നു -ഫോട്ടോ: കെ. വിശ്വജിത്ത് (ഫയൽ ചിത്രം)
തിരുവനന്തപുരം: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിപ വൈറസ് ബാധിച്ച് മരിച്ച വയ്യോളി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ചികിത്സക്ക് നല്കിയ 2,42,603 രൂപ കഴിച്ച് ബാക്കി തുക നൽകും. മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം.
കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പില്‍ കാസർകോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തില്‍ ഓരോ കണ്‍സള്‍ട്ടന്റ് തസ്തിക വീതം സൃഷ്ടിക്കും. എൻഡോസൾഫാൻ ഇരകൾ ഏറെ നാളായി ആവശ്യപ്പെടുന്നതാണിത്.

