Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാസ്​റ്റിക്കിനെതിരായ...

പ്ലാസ്​റ്റിക്കിനെതിരായ പോരാട്ടം നിലച്ചു, കോഴിക്കോട്​ വീണ്ടും പഴയപടി

text_fields
bookmark_border
plastic waste near town hall
cancel
camera_alt

ടൗൺഹാൾ റോഡിൽ പഴയ സിറ്റിസ്​റ്റാൻഡിന് സമീപം കൂട്ടിയിട്ട പ്ലാസ്​റ്റിക് മാലിന്യം

കോഴിക്കോട്​: പുതുവർഷപ്പുലരിയിൽ വൻ പ്രതീക്ഷയുമായി തുടക്കമിട്ട പ്ലാസ്​റ്റിക്​ നിരോധന പ്രവർത്തനങ്ങൾ മാസങ്ങൾക്കകം നിർജീവമായി.

നഗരസഭ ആരോഗ്യവിഭാഗം പൂർണമായി കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളി​േലക്ക്​ മാറിയതോടെ പ്ലാസ്​റ്റിക്​ നിയന്ത്രണങ്ങൾ നഗരം മറന്ന മട്ടാണ്​. കടകളിലും തെരുവ്​ കച്ചവടത്തിലുമെല്ലാം വീണ്ടും പ്ലാസ്​റ്റിക്​ കവറുകൾ തിരിച്ചു വന്നു.

മാസങ്ങൾക്കു മുമ്പ്​ പ്ലാസ്​റ്റിക്​ കാരിബാഗുകൾ നിരോധിച്ച കാര്യവും നഗരം മറന്നുകഴിഞ്ഞു. ഇറച്ചിക്കടയിലും മീൻ വിൽപനയിലും പച്ചക്കറിക്കടയിലുമെല്ലാം മറയില്ലാതെ പ്ലാസ്​റ്റിക്​ കവറുകളെത്തി. കവറുകൾ വ്യാപകമായതോടെ പഴയപടി പ്ലാസ്​റ്റിക്കിൽ കെട്ടി മാലിന്യം റോഡിലും പരിസരങ്ങളിലും തള്ളുന്നതും സ്​ഥിരമായി.

ചാക്കു​കണക്കിന്​ പ്ലാസ്​റ്റിക്​ നീക്കംചെയ്​ത്​ തെളിനീരൊഴുകിയ കനോലി കനാലിൽപോലും വീണ്ടും പ്ലാസ്​റ്റിക്​ മാലിന്യം കൊണ്ടിടുകയാണ്​.

നഗരത്തിൽ റോഡരികിലും തെരുവിലുമെല്ലാം വീണ്ടും പ്ലാസ്​റ്റിക്​ മാലിന്യം നിറയുന്നു. കോവിഡ്​ മുൻകരുതൽ ഭാഗമായി വീണ്ടും ഡിസ്​പോസിബിൾ പാത്രങ്ങൾ വന്നതും മാലിന്യം കൂടാൻ കാരണമായി. ഹോട്ടലിലും ചായക്കടയിലുമൊക്കെ ഇപ്പോൾ ഡിസ്​പോസിബിൾ ഗ്ലാസുകളാണ്​.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം പുതുവർഷത്തിൽ നിലവില്‍വന്നതി​െൻറ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തിയിരുന്നു.

ടൗണിലെ മുഖ്യ വ്യാപാര കേ​ന്ദ്രങ്ങളായ ഒയാസിസ് കോമ്പൗണ്ട്​​, പാളയം, മിഠായിതെരുവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരിശോധന നടത്തി വൻ മുന്നേറ്റമാണ്​ ഉണ്ടാക്കിയിരുന്നത്​.

നിലവിലുള്ള സാഹചര്യത്തിൽ കർശന പരിശോധനകൾക്ക്​ പരിമിതിയുണ്ടെന്നും ജനങ്ങൾതന്നെ മാലിന്യങ്ങൾക്കെതിരെ നിലപാടെടുക്കുകയാണ്​ ഉചിതമെന്നും കോർപറേഷൻ ആരോഗ്യസ്​ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്​ പറഞ്ഞു.

ആരോഗ്യ സ്​ഥിരംസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പ്ലാസ്​റ്റിക്​ പരിശോധനയും ബോധവത്​കരണവും ഏറെ ശ്രദ്ധനേടിയിരുന്നു.

സ്​കൂളുകളിൽ കുട്ടികൾ ഭക്ഷണംകൊണ്ട്​ വരു​​േമ്പാൾ പ്ലാസ്​റ്റിക്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ നഗരസഭ സെക്രട്ടറി സ്​ൂളുകൾക്ക്​ കത്തയക്കുകവരെ ചെയ്​തിരുന്നു. എന്നാൽ, കോവിഡ്​ സാഹചര്യത്തിൽ എല്ലാം മറന്ന മട്ടാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic issuekozhikode News
Next Story