Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യബന്ധനത്തിനു പോയ...

മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം ജങ്കാറിൽ തട്ടി തകർന്നു; 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം ജങ്കാറിൽ തട്ടി തകർന്നു; 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel
camera_alt

ജങ്കാറിൽ തട്ടി തകർന്ന വള്ളം മാഹി ഹാർബറിലേക്ക് കൊണ്ടുവരുന്നു

വടകര: ചോമ്പാല ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം കടലിന്റെ അടിത്തട്ടിലുളള ജങ്കാറിൽ തട്ടി തകർന്നു. 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പുലർച്ച അഞ്ചു മണിക്ക് ഹാർബറിൽനിന്ന് മത്സ്യത്തൊഴിലാളികളുമായിമീൻ പിടിക്കാൻ പോയ കുരിയാടിയിലെ ഏറ്റുമാനൂരപ്പൻ വള്ളമാണ് അപകടത്തിൽപെട്ടത്.

ചോമ്പാൽ ഹാർബറിന് വടക്ക് മൂന്ന് നോട്ടിക്കൽ അകലെ വെച്ചാണ് അപകടമുണ്ടായത്. വള്ളം തകർന്നതോടെ മത്സ്യത്തൊഴിലാളികളുടെ ബഹളം കണ്ട് എത്തിയ മറ്റ് വള്ളക്കാർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. തകർന്ന വള്ളത്തിന്റെ അവശിഷ്ട ഭാഗങ്ങൾ കെട്ടി വലിച്ച് മാഹി ഹാർബറിൽ എത്തിക്കുകയുണ്ടായി.

വള്ളം തകർന്നത് കൂടാതെ വള്ളത്തിൽ ഉണ്ടായിരുന്ന മൂന്ന് ഔട്ട് ബോർഡ് എൻജിനുകൾ, എക്കോ സൗണ്ട് കാമറ, എൻജിൻ വീഞ്ച്ത തുടങ്ങിയ ഉപകരണങ്ങൾ നശിച്ചു. പത്ത് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. ജങ്കാർ കടലിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. തലശ്ശേരി തീരദേശ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി നിർദേശത്തെ തുടർന്ന് വടകര തീരദേശ പൊലീസ് സ്റ്റേഷനിലും വടകര ഫിഷറീസ് ഓഫിസിലും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKozhikkodFishermen rescuedfiber boat accident
News Summary - Fiber boat capsizes after hitting junk; 15 fishermen rescued
Next Story