മലബാറിന് ഇത്തവണയും ദുരിതയാത്ര; ക്രിസ്മസ്-ന്യൂഇയർ അവധി സ്പെഷൽ ട്രെയിനുകൾ കുറവ്
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനിൽ
കയറാനുള്ള തിരക്ക്
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിൽനിന്ന് മലബാർ മേഖലകളിലേക്കുള്ള യാത്ര ദുരിതത്തിന് ഇത്തവണയും പരിഹാരമില്ല. മലബാറിനോടുള്ള റെയിവേ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ അധികൃതർക്കും നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.
സംസ്ഥാനത്തേക്ക് 38 ട്രെയിനുകൾ അനുവദിക്കപ്പെട്ടപ്പോൾ മലബാറിലേക്ക് ആകെ എട്ട് ട്രെയിനുകളാണ് അനുവദിച്ചത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ പിന്നീട് രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു. ഓടിത്തുടങ്ങിയ ട്രെയിനുകളിൽ തിരക്ക് ക്രമാതീതമാണ്. വണ്ടികൾ പ്രഖ്യാപിക്കാൻ വൈകിയതുമൂലം പലർക്കും ബുക്ക്ചെയ്യാനായില്ല. അവധിക്കാലത്ത് മലബാറിൽനിന്ന് പ്രതിദിനം പതിനായിരത്തിലേറെ യാത്രക്കാരാണ് ബംഗളൂരു ഉൾപ്പെടെ സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഇതിൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ട്രെയിനിൽ ടിക്കറ്റ് കിട്ടുന്നുള്ളൂ.
ബഹുഭൂരിഭാഗവും ബസാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെയും കർണാടകയുടെയും കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ നടത്തുന്നുണ്ട്. ഇത്തരെ ബസുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവിസുകൾ സീസണായപ്പോൾ ചാർജ് വർധിപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

