Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightനല്ലളം ഡിവിഷനിൽ...

നല്ലളം ഡിവിഷനിൽ മുസ്​ലിംലീഗിന് രണ്ടു സ്ഥാനാർഥികൾ

text_fields
bookmark_border
നല്ലളം ഡിവിഷനിൽ മുസ്​ലിംലീഗിന് രണ്ടു സ്ഥാനാർഥികൾ
cancel
camera_alt

മൈമൂന ടീച്ചർക്കും ഷെറീന റിഷാദിനും വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ബോർഡുകൾ

ഫ​റോ​ക്ക്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ 42ാം ഡി​വി​ഷ​ൻ ന​ല്ല​ള​ത്ത് മു​സ്​​ലിം​ലീ​ഗി​ന് ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ. ഒ​രു വി​ഭാ​ഗം ന​ട​ത്തി​യ ഏ​കാ​ധി​പ​ത്യ​ത്തെ ചോ​ദ്യം​ചെ​യ്താ​ണ് മ​റ്റൊ​രു വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ, വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​സ്​​ലിം​ലീ​ഗി​ലെ ഉ​ൾ​പ്പോ​ര് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

ഷെ​റീ​ന റി​ഷാ​ദി​നെ​യാ​ണ്​ ഇ​വി​ടെ യു.​ഡി.​എ​ഫ്​ ഔ​ദ്യോ​ഗി​ക സ്​​ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത് മേ​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ച​ർ​ച്ച​ക്കു​പോ​ലും വി​ളി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ​രു വി​ഭാ​ഗം ര​ണ്ടു​ത​വ​ണ പ​ഞ്ചാ​യ​ത്തം​ഗ​വും വ​നി​ത ലീ​ഗ്​ മ​ണ്ഡ​ലം നേ​താ​വു​മാ​യ മൈ​മൂ​ന ടീ​ച്ച​റെ പൊ​തു​സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചു. ഇ​വ​ർ​ക്ക്​ എ​ൽ.​ഡി.​എ​ഫ്​ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്​​തു. ഇ​ട​തു​മു​ന്ന​ണി ഐ.​എ​ൻ.​എ​ല്ലി​ന്​ ന​ൽ​കി​യ സീ​റ്റാ​ണി​ത്.

ഡി​വി​ഷ​നി​ലെ​യും ചെ​റു​വ​ണ്ണൂ​ർ - ന​ല്ല​ളം മേ​ഖ​ല​യി​ലെ​യും മു​തി​ർ​ന്ന ലീ​ഗ്, യൂ​ത്ത്​​ലീ​ഗ്​ ഭാ​ര​വാ​ഹി​ക​ളെ വി​ളി​ക്കാ​തെ ഡി​വി​ഷ​നി​ലെ ഒ​രു വി​ഭാ​ഗം ചേ​ർ​ന്നാ​ണ്​ ഷെ​റീ​ന റി​ഷാ​ദി​നെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്ന്​ മ​റു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. സം​സ്ഥാ​ന നേ​താ​വ് ഇ​ട​പെ​ട്ട് ഭൂ​രി​പ​ക്ഷം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ സ്വ​ന്തം തീ​രു​മാ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും ഇ​വ​ർ പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ലീ​ഗി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഭാ​ഗീ​യ​ത ക​ഴി​ഞ്ഞ മേ​ഖ​ല മു​സ്​​ലിം​ലീ​ഗ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ടി​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. പാ​ണ​ക്കാ​ട് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നം എ​ടു െത്ത​ങ്കി​ലും ഇ​തു​വ​രെ ഇ​വ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguenallalamlocal body election 2020
Next Story