Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഫറോക്ക് പുതിയ...

ഫറോക്ക് പുതിയ പാലത്തിൽനിന്ന്​ യുവാവ് പുഴയിലേക്ക് ചാടി

text_fields
bookmark_border
search for young man in the feroke river
cancel
camera_alt

ഫറോക്ക് പുതിയപാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുന്ന

പൊലീസും ഫയർഫോഴ്​സും

ഫ​റോ​ക്ക്: പു​തി​യ​പാ​ല​ത്തി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന് വേ​ണ്ടി പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്​​സും രാ​ത്രി​വ​രെ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി. ഫ​റോ​ക്ക് പു​തി​യ​പാ​ല​ത്തി​ൽ ചെ​റു​വ​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഫ​റോ​ക്ക് പു​ഴ​യി​ൽ രാ​ത്രി​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഫ​റോ​ക്ക് പു​തി​യ​പാ​ല​ത്തി​െൻറ ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി എ​ത്തി​യ 45 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. കൈ​വ​ശം ക​രു​തി​യ കു​പ്പി​യി​ലെ ദ്രാ​വ​കം കു​ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് ചാ​ടി​യ​ത്. ഈ ​ബോ​ട്ടി​ൽ പാ​ല​ത്തി​െൻറ കൈ​വ​രി​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​ഴി സ​ഞ്ച​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് സം​ഭ​വം നേ​രി​ൽ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഫ​റോ​ക്ക് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സും മീ​ഞ്ച​ന്ത ഫ​യ​ർ​ഫോ​ഴ്‌​സും തീ​ര​ദേ​ശ പൊ​ലീ​സും ഫ​റോ​ക്ക്

പു​ഴ​യി​ൽ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി. തീ​ര​ദേ​ശ പൊ​ലീ​സി​െൻറ ബോ​ട്ടും സി​വി​ൽ ഡി​ഫ​ൻ​സി​െൻറ​യും ഫ​യ​ർ ഫോ​ഴ്സി​െൻറ​യും ഡി​ങ്കി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. വെ​ളി​ച്ച​ക്കു​റ​വു​മൂ​ലം തി​ര​ച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ണ്ടും തു​ട​ങ്ങു​മെ​ന്ന്​ മീ​ഞ്ച​ന്ത ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ റോ​ബി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Show Full Article
TAGS:jumped into the river feroke puthiyapalam 
News Summary - The young man jumped into the river from the Farooq puthiyapalam
Next Story