Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഫറോക്കിൽ നാലു വീടുകളിൽ...

ഫറോക്കിൽ നാലു വീടുകളിൽ കള്ളൻ കയറി; ഒരു വീട്ടിൽനിന്ന് ഒന്നര പവൻ മോഷണം പോയി

text_fields
bookmark_border
theft
cancel

ഫ​റോ​ക്ക്: അ​ങ്ങാ​ടി​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ ഒ​രു വീ​ട്ടി​ൽ​ന്ന് ഒ​ന്ന​ര പ​വ​ൻ മോ​ഷ​ണം പോ​യി. സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. നാ​ലു വീ​ടു​ക​ളി​ലെ​യും മോ​ഷ​ണ​രീ​തി സ​മാ​ന​മാ​യി​രു​ന്നു. പി​റ​കി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. പ്ര​ജീ​ഷി​ന്റെ വീ​ട്ടി​ൽ​നി​ന്ന് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ഒ​ന്ന​ര പ​വ​ൻ ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്തു. ചെ​യി​നി​ന്റെ ഒ​രു ക​ഷ​ണം യു​വ​തി​യു​ടെ കൈ​യി​ൽ​പ്പെ​ട്ടു.

ച​ന്ദ്രം​തൊ​ടി ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ വീ​ടി​ന്റെ പി​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ ത​ള്ളി​ത്തു​റ​ന്നാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. വീ​ട്ടു​കാ​ർ ഒ​ച്ച​വെ​ച്ച​തോ​ടെ ഓ​ടി​മ​റ​ഞ്ഞു. ഇ​തു തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​രു​മ​ണി​ക്കാ​ണ് സം​ഭ​വി​ച്ച​ത്. സ​മീ​പ​ത്തെ സ​ത്യ​ന്റെ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് സ​മീ​പ​ത്തെ ബ​ഷീ​റി​ന്റെ വീ​ട്ടി​ൽ ക​യ​റി​യ​ത്. വീ​ട്ടു​കാ​ർ ഒ​ച്ച​വെ​ച്ച​തോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് പ്ര​ജീ​ഷി​ന്റെ വീ​ട്ടി​ൽ ക​യ​റി​യ​ത്. ഫ​റോ​ക്ക് എ​സ്.​ഐ ആ​ർ.​എ​സ്. വി​ന​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKozhikode News
News Summary - The thief broke into four houses in Feroke-gold was stolen from a house
Next Story