Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
rape case
cancel

ഫറോക്ക്: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചാലിയം സ്വദേശി പുതിയ ഇബ്രാഹിമിന്റെകത്ത് സാബിഖിനെയാണ് (23) അസി. കമീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

ട്യൂഷൻ കഴിഞ്ഞു പോകുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ചു തട്ടി കൊണ്ട് പോയി മലപ്പുറം ജില്ലയിലെ വാഴയൂരിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. പള്ളിക്കൽ ബസാർ കുന്നൂൾമാട് ഭാഗത്തു പ്രതി വാടകക്ക് താമസിക്കുന്നുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് രാമനാട്ടുകര ബസ് സ്റ്റാൻഡിനു സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്.ഐ സജിനിയും ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അഷ്‌റഫ്‌, എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ ഐ.ടി. വിനോദ്,അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഷൈജു, സി.പി.ഒമാരായ സുബീഷ് വെങ്ങേരി, അഖിൽബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingrapingSuspect arrestedKozhikode
News Summary - Suspect arrested for kidnapping and raping student
Next Story