ഒറ്റനമ്പർ ലോട്ടറിയും 2,89,485 രൂപയും പിടിച്ചെടുത്തു
text_fieldsസന്തോഷ്
ഫറോക്ക്: മണ്ണൂരിൽ ഒറ്റനമ്പർ ലോട്ടറിയും 2,89,485 രൂപയും പിടികൂടി.
മണ്ണൂർ വളവ് നിർമൽ ലോട്ടറി ഏജൻസിയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഫറോക്ക് പൊലീസ് റെയ്ഡ് നടത്തിയത്. മണ്ണൂർ വളവിൽ വാടകവീടെടുത്ത് ഒറ്റ നമ്പർ ലോട്ടറി നടത്തി വന്ന തൈക്കൂട്ടം സന്തോഷിനെ (44) അറസ്റ്റ് ചെയ്തു.
ഇവിടെനിന്നാണ് പണവും ഒറ്റ നമ്പർ എഴുതിയ കടലാസുകളും പിടികൂടിയത്. ഒരാഴ്ചയിലധികമായി ഇയാൾ പൊലീസിെൻറ നിരീഷ ണത്തിലായിരുന്നു.
ഫറോക്ക് സി.ഐ കൃഷ്ണൻ കെ. കാളിദാസിെൻറ നേതൃത്വത്തിൽ പതിവിൽനിന്നുവിപരീതമായി ഒറ്റ നമ്പർ ലോട്ടറി കേന്ദ്രത്തിലേക്ക് പൊലീസ് വാഹനം ഒഴിവാക്കി ഓട്ടോയിലാണ് പൊലീസ് സംഘം എത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐക്കു പുറമെ, എസ്.ഐ. സൈലേന്ദ്രൻ, പൊലീസുകാരായ രഞ്ജിത്ത് പ്രസാദ്, രജിത്, രീഷ്മ, ദിലീഷ്, മുഹമ്മദ് നജീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.