റെയിൽപാലത്തിന്‍റെ സുരക്ഷാ കമാനം വീണ്ടും തകർന്നുവീണു
text_fieldsഫറോക്കിൽ റെയിൽപാലത്തിെൻറ സുരക്ഷാ കമാനം കണ്ടെയ്നർ ലോറിയിടിച്ച് തകർന്ന നിലയിൽ
ഫറോക്ക്: ഫറോക്ക്-കരുവൻതുരുത്തി റോഡിലെ െറയിൽവേ പാലത്തിെൻറ സുരക്ഷക്കുവേണ്ടി കഴിഞ്ഞയാഴ്ച സ്ഥാപിച്ച ഇരുമ്പുകമാനം കണ്ടെയ്നർ ലോറിയിടിച്ച് വീണ്ടും തകർന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് അപകടം. കൊച്ചിയിൽനിന്ന് ടൈൽ കയറ്റിവന്ന കണ്ടെയ്നർ സുരക്ഷ കമാനത്തിൽ ശക്തിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിനു കുറുകെ സ്ഥാപിച്ച കമാനത്തിെൻറ ഒരു വശം തകർന്ന് ലോറിയുടെ മുകളിൽ കുടുങ്ങി. അപ്പോൾ റോഡിലുണ്ടായിരുന്ന രണ്ടു ബൈക്കും ഒരു കാറും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
രണ്ടു മണിക്കൂറോളം കരുവൻതുരുത്തി റോഡിൽ ഗതാഗതം സ്തംഭിച്ചു. നാലരയോടെ െറയിൽവേ ഉദ്യോഗസ്ഥർ െക്രയിൻ ഉപയോഗിച്ചാണ് വാഹനത്തിെൻറ മുകളിൽ കുടുങ്ങിയ സുരക്ഷ കമാനം മാറ്റിയത്.
അശാസ്ത്രീയമായ രീതിയിൽ നിർമിച്ചതിനാൽ നാലാമത്തെ പ്രാവശ്യമാണ് ഇവിടെ സുരക്ഷാ കമാനം തകരുന്നത്. ഉയരം കൂടിയ വാഹനങ്ങൾ കടന്നു വരുമ്പോൾ റെയിൽവെ മേൽപാലത്തിന് ബലക്ഷയം സംഭവിക്കുന്നത് തടയാനാണ് വാഹനങ്ങളെ നിയന്ത്രിക്കാൻ ഇരുവശത്തും കമാനം സ്ഥാപിച്ചത്.