Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഒമ്പതു വയസ്സുകാരിക്ക്...

ഒമ്പതു വയസ്സുകാരിക്ക് ക്രൂരമർദനം; രണ്ടാനമ്മക്കും അവരുടെ മാതാവിനെതിരെയും കേസ്​

text_fields
bookmark_border
ഒമ്പതു വയസ്സുകാരിക്ക് ക്രൂരമർദനം; രണ്ടാനമ്മക്കും അവരുടെ മാതാവിനെതിരെയും കേസ്​
cancel

ഫ​റോ​ക്ക്: ഒ​മ്പ​തു വ​യ​സ്സു​കാ​രി​ക്ക് ര​ണ്ടാ​ന​മ്മ​യു​ടെ​യും ര​ണ്ടാ​ന​മ്മ​യു​ടെ മാ​താ​വി​‍െൻറ​യും ക്രൂ​ര​മ​ർ​ദ​നം. കു​ട്ടി​യു​ടെ പി​താ​വി​‍െൻറ പ​രാ​തി​യി​ൽ ഫ​റോ​ക്ക് പൊ​ലീ​സ് ര​ണ്ടാ​ന​മ്മ​ക്കെ​തി​രെ​യും ഇ​വ​രു​ടെ മാ​താ​വി​നെ​​തിരെയും കേ​സെ​ടു​ത്തു.

ഫ​റോ​ക്ക് ന​ല്ലൂ​രി​ൽ താ​മ​സി​ക്കു​ന്ന കു​റ്റി​ക്കാ​ട്ടൂ​ർ വെ​ള്ളി​പ​റ​മ്പ് തി​രു​പ​റ​മ്പ​ത്ത് ശ​ബ​രീ​ഷി​‍െൻറ ര​ണ്ടാം ഭാ​ര്യ നി​മി​ഷ (32), നി​മി​ഷ​യു​ടെ മാ​താ​വ് അം​ബി​ക (55) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2019 മു​ത​ൽ കൈ​ക​ൾ​കൊ​ണ്ടും കേ​ബ്​​ൾ വ​യ​റു കൊ​ണ്ടും മ​റ്റും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ശൗ​ചാ​ല​യം വൃ​ത്തി​യാ​ക്ക​ൽ, തു​ണി​യ​ല​ക്ക​ൽ, വീ​ട് വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി വീ​ട്ടി​ലെ മു​ഴു​വ​ൻ ജോ​ലി​ക​ളും ബാ​ലി​ക​യെ​കൊ​ണ്ട് ചെ​യ്യി​പ്പി​ക്കും. ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ന​ൽ​കി​ല്ല. നി​സ്സാ​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഒ​മ്പ​തു വ​യ​സ്സു​കാ​രി​ത​ന്നെ പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം ലോ​ക​മ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ർ​ദ​ന​ത്തി​നി​ടെ അ​യ​ൽ​വീ​ട്ടി​ലേ​ക്ക് ഓ​ടി വ​ന്ന കു​ട്ടി ദ​യ​നീ​യ അ​വ​സ്ഥ വി​വ​രി​ക്കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​നം പി​താ​വി​നോ​ട് പ​റ​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി പ​റ​യു​ന്നു. പി​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ferokechild abuse
News Summary - Nine-year-old girl brutally beaten; Case against stepmother and their mother
Next Story