ഫറോക്ക്: അല്ലാഹുവിന്റെ ഭവനങ്ങൾ സകല മനുഷ്യരുടെയും ആശാ കേന്ദ്രമായിരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്.
ചെറുവണ്ണൂർ മസ്ജിദുസ്സലാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 വർഷം മുമ്പ് ചെറുവണ്ണൂരിൽ സ്ഥാപിക്കപ്പെട്ട മസ്ജിദുസ്സലാം ഈ പ്രദേശത്തെ എല്ലാ മനുഷ്യർക്കും അത്താണിയായി മാറിയിരിക്കുകയാണ്. പള്ളികളെ കുറിച്ച് ഇസ്‍ലാമിന്റെ കാഴ്ചപ്പാട് അങ്ങനെയായതുകൊണ്ടാണ് ഈ പള്ളിയിൽനിന്നും മനുഷ്യർക്ക് ആശ്വാസം ലഭിക്കുന്നതെന്നും അമീർ കൂട്ടിച്ചേർത്തു.
സ്വാഗത സംഘം ചെയർമാൻ എം.പി.എം. ഖാസിം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി മുഖ്യപ്രഭാഷണം നടത്തി, നുഅമാൻ വയനാട്, സി.എച്ച്. അനീസുദ്ദീൻ, പി. അബ്ദുൽ അസീസ്, പി. സി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഹെവൻസ് വിദ്യാർഥികൾക്കുള്ള അവാർഡ്ദാന ചടങ്ങും, കലാ ആവിഷ്കാരവും നടന്നു. എ.പി. അബ്ദുല്ലത്തീഫ് സ്വാഗതവും റഷീദ്മൗലവി ഖിറാഅത്തും നടത്തി. മസ്ജിദ് സെക്രട്ടറി തയ്യിൽ ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.