ഫറോക്ക്: മോഡേണിലെ ബസാറിലെ ജി.എച്ച്. മൊബൈൽ കടയിൽ മൊബൈൽ കടയിൽ മോഷണം നടത്തിയ മോഷ്ടാവിനെ നല്ലളം പൊലീസ് പിടികൂടി. പെരുമണ്ണ സ്വദേശി തൗഫീഖിനെയാണ് (27) നല്ലളം സി.ഐ എം.കെ. രമേഷും എസ്.ഐ ടി.കെ. മിനിമോളും അടങ്ങിയ പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് മോഡേൺ ബസാറിലെ ജി.എച്ച് മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് ഉടമ രാമനാട്ടുകര സ്വദേശി ഹനീഫ മോഷണവിവരം അറിയുന്നത്. നല്ലളം പൊലീസിൽ പരാതി നൽകി.
പൊലീസ് സൈബർ സെല്ലിെൻറ സഹായത്താൽ നടത്തിയ പരിശോധനയിൽ നല്ലളം കിഴുവന പാടത്തെ ഭാര്യവീട്ടിൽ െവച്ച് കഴിഞ്ഞദിവസം പ്രതിയെ പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് അംഗങ്ങളായ ശരത്ത്, ശ്യാംജിത്ത്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.