കോഴിക്കോട് പ്രായമുള്ള സ്ത്രീകളുടെ മാല കവരുന്നയാൾ പിടിയിൽ
text_fieldsസുബീർ
ഫറോക്ക്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിലെത്തി പ്രായമുള്ള സ്ത്രീകളുടെ മാല കവരുന്ന മലപ്പുറം താനൂർ സുറുമാജിയാരകത്ത് സുബീർ (28) പിടിയിൽ. ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസും ചേർന്നാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ മേലേ ചരളക്കോട്ട് കാളി എന്ന വയോധികയുടെ രണ്ട് പവനോളം തൂക്കംവരുന്ന സ്വർണമാല ബൈക്കിലെത്തി കവർന്ന സംഭവത്തിൽ ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഫറോക്ക് എസ്.ഐ ആർ.എസ്. വിനയൻ, സ്പെഷൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, സി.പി.ഒമാരായ സനീഷ്, ദിവ്യേഷ്, സുധീഷ്, യശ്വന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

