Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightമികച്ച സേവനത്തിന്...

മികച്ച സേവനത്തിന് മലയാളിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി

text_fields
bookmark_border
മികച്ച സേവനത്തിന് മലയാളിക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി
cancel

ഫ​റോ​ക്ക്: കു​വൈ​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്ക് ഫ​റോ​ക്ക് പു​റ്റെ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​ര​ശ്ശേ​രി​ക്ക് കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​ര​സ്‌​കാ​രം. 2016 മു​ത​ൽ കു​വൈ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻപൊ​ന്നാ​ര​ശ്ശേ​രി ച​ന്ദ്ര​ശേ​ഖ​ര​ൻ- ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡി​ന്റെ തു​ട​ക്കം മു​ത​ൽ ത​ന്നെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​യി​ൽ സ്വ​മേ​ധ​യാ സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലേ​ക്കു വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​വി​ടെ ആ​തു​ര​സേ​വ​ന​ത്തി​ൽ സം​തൃ​പ്ത​നാ​ണ്. കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ഹു​മ​തി നേ​രി​ട്ട് ല​ഭി​ച്ച​ത് അ​ഭി​മാ​നം ന​ൽ​കു​ന്ന​താ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:Kuwait PM honors 
News Summary - Kuwait PM honors Malayalee for outstanding service
Next Story