Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഫ​റോ​ക്ക് ഇ.​എ​സ്.​ഐ​:...

ഫ​റോ​ക്ക് ഇ.​എ​സ്.​ഐ​: റേഡിയോഗ്രാഫർ, ചെസ്റ്റ് ഫിസിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാക്കും

text_fields
bookmark_border
hospital
cancel

ഫ​റോ​ക്ക്: ഇ.​എ​സ്.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​റോ​ക്ക് ഇ.​എ​സ്.​ഐ​യി​ലെ റേ​ഡി​യോ​ഗ്രാ​ഫ​ർ, ചെ​സ്റ്റ് ഫി​സി​ഷ്യ​ൻ എ​ന്നി​വ​രു​ടെ സേ​വ​നം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.ഒ.​പി​യി​ൽ വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി ന​ൽ​കി.

പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കാ​ൻ ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ.​എ​സ്.​ഐ കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. ഇ​ത് ഗ​വ​ൺ​മെ​ന്റ് ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ആ​വ​ശ്യ​മാ​യി വ​രു​ന്ന റി​പ്പ​യ​ർ പ്ര​വൃ​ത്തി​ക​ൾ സി.​പി.​ഡ​ബ്ല്യു.​ഡി ത​ന്നെ ചെ​യ്യേ​ണ്ട​താ​ണെ​ന്നും തീ​രു​മാ​നി​ച്ചു. ത​ക​രാ​റി​ലാ​യ പ​ഞ്ചി​ങ് മെ​ഷീ​ൻ ഒ​രാ​ഴ്ച​ക്ക​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ESI Hospitalkozhikode News
News Summary - Feroke ESI-service of Radiographer and Chest Physician will be provided
Next Story