Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഫറോക്കിലെ ടിപ്പു...

ഫറോക്കിലെ ടിപ്പു കോട്ടയിൽനിന്ന്​ ഇംഗ്ലണ്ട് നാണയം കണ്ടെത്തി

text_fields
bookmark_border
ഫറോക്കിലെ ടിപ്പു കോട്ടയിൽനിന്ന്​ ഇംഗ്ലണ്ട് നാണയം കണ്ടെത്തി
cancel

ഫ​റോ​ക്ക്: ടി​പ്പു കോ​ട്ട​യി​ൽ പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തു​ന്ന ഉ​ത്ഖ​ന​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഇം​ഗ്ല​ണ്ട് നി​ർ​മി​ത ചെ​മ്പ് നാ​ണ​യം ല​ഭി​ച്ചു. സം​ര​ക്ഷ​ണ​മി​ല്ലാ​തെ നാ​ശ​ത്തി​െൻറ വ​ക്കി​ലെ​ത്തി​യ ഫ​റോ​ക്കി​ലെ ടി​പ്പു സു​ൽ​ത്താ​ൻ കോ​ട്ട​യി​ൽ പു​രാ​വ​സ്തു വ​കു​പ്പ് സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഉ​ദ്യോ​ഗ​സ്ഥ​നും പു​രാ​വ​സ്തു വ​കു​പ്പ് സ​ർ​വേ ഫീ​ൽ​ഡ് അ​സി​സ്​​റ്റ​ൻ​റു​മാ​യ കെ. ​കൃ​ഷ്ണ​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്.

സം​ര​ക്ഷി​ത​സ്മാ​ര​ക​ത്തി​ലെ ച​രി​ത്ര​വ​സ്തു​ക്ക​ൾ കേ​ടു​വ​രാ​തെ സം​ര​ക്ഷി​ക്കാ​നും കോ​ട്ട​യി​ലെ 5.61 ഏ​ക്ക​ർ ഭൂ​മി​യി​ലെ ഉ​ത്​​ഖ​ന​ന സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നു​മു​ള്ള അ​നു​മ​തി​യാ​ണ് പു​രാ​വ​സ്തു​വ​കു​പ്പി​ന് കോ​ട​തി ന​ൽ​കി​യ​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​രാ​വ​സ്തു​വ​കു​പ്പ് സം​ഘം കോ​ട്ട​യി​ൽ എ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ ഫ​റോ​ക്കി​ലെ ടി​പ്പു കോ​ട്ട​യി​ൽ ഉ​ത്​​ഖ​ന​നം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചൈ​നീ​സ് പാ​ത്ര ക​ഷ​ണ​വും ദ്ര​വി​ച്ച ഒ​രു ചെ​മ്പ് നാ​ണ​യ​വും നാ​ണ​യം അ​ടി​ച്ചി​റ​ക്കി​യ​തി​െൻറ തെ​ളി​വു​ക​ളും ല​ഭി​ച്ചി​രു​ന്നു. ഭീ​മ​ൻ കി​ണ​ർ, വാ​ച്ച് ട​വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്ഖ​ന​നം ന​ട​ത്തു​മെ​ന്ന് പു​രാ​വ​സ്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മ​ല​ബാ​റി​െൻറ ഭ​ര​ണ​സി​ര കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ടി​പ്പു സു​ൽ​ത്താ​ൻ ഫ​റോ​ക്കി​ൽ പ​ണി​തീ​ർ​ത്ത​താ​യി​രു​ന്നു ഈ ​കോ​ട്ട. ഏ​താ​ണ്ട് 1500 പേ​ർ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം​ പ​ണി​ചെ​യ്താ​ണ് കോ​ട്ട നി​ർ​മി​ച്ച​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പാ​റ​മു​ക്ക് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​സ്ഥ​ല​ത്തി​ന് ഫ​റൂ​ഖാ​ബാ​ദ് എ​ന്ന പേ​രും ന​ൽ​കി​യി​രു​ന്നു ടി​പ്പു സു​ൽ​ത്താ​ൻ. 1788 ൽ ​ആ​യി​രു​ന്നു കോ​ട്ട​യു​ടെ നി​ർ​മാ​ണം. ടി​പ്പു​വി​െൻറ പി​ൻ​വാ​ങ്ങ​ലി​നു​ശേ​ഷം കോ​ട്ട ബ്രി​ട്ടീ​ഷു​കാ​രു​ടെ അ​ധീ​ന​ത​യി​ലാ​യി. എ​ട്ട്​ ഏ​ക്ക​റോ​ളം വ​രു​ന്ന കോ​ട്ട​യും സ്ഥ​ല​വും ബ്രി​ട്ടീ​ഷു​കാ​ർ പി​ന്നീ​ട് കോ​മ​ൺ​വെ​ൽ​ത്ത് ട്ര​സ്​​റ്റി​നു കൈ​മാ​റി. കോം​ട്ര​സ്​​റ്റി​ൽ നി​ന്നാ​ണ് സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലാ​യ​ത്.

ഇ​തി​നി​ട​ക്ക്​ കോ​ട്ട​യി​ലെ പീ​ര​ങ്കി​ത്ത​റ, വാ​ച്ച് ട​വ​ർ, കി​ട​ങ്ങു​ക​ൾ, ക​ൽ​പ​ട​വു​ക​ളോ​ടു കൂ​ടി​യ ഭീ​മ​ൻ കി​ണ​റി​െൻറ ക​ൽ​ക്കാ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പ​ല​തും മോ​ഷ​ണം പോ​യി. 1991ലാ​ണ് ടി​പ്പു​കോ​ട്ട പു​രാ​വ​സ്തു സ്മാ​ര​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

ച​രി​ത്ര സ്മാ​ര​കം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ​റോ​ക്കി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ൾ​ച​റ​ൽ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ട​യും അ​നു​ബ​ന്ധ ച​രി​ത്രാ​വ​ശി​ഷ്​​ട​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും കൂ​ടു​ത​ൽ പ​ര്യ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും ക​ഴി​ഞ്ഞ മേ​യ് 19ന് ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. ടി​പ്പു സു​ൽ​ത്താ​ൻ കോ​ട്ട​യി​ൽ ച​രി​ത്ര പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ഫ​റോ​ക്ക് ക​ൾ​ച്ച​റ​ൽ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലി​െൻറ പ്ര​ധാ​ന ആ​വ​ശ്യം.

ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും കോ​ട്ട സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം യു​വ​ക​ല സാ​ഹി​തി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Coin Ferok fort 
Next Story