ഫറോക്ക്: ഫറോക്ക് പുതിയപാലത്തിൽനിന്ന് ചാലിയാർ പുഴയിലേക്കു ചാടിയ യുവാവിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് ഫറോക്ക് പുതിയ പാലത്തിൽനിന്ന് ചാലിയാർ പുഴയിലേക്കു ചാടിയത്.
നീന്തൽ വശമുള്ള 30 വയസ്സ് തോന്നിക്കുന്ന യുവാവ് പുഴയിലേക്കു ചാടിയതിനുശേഷം ശിരസ്സു മാത്രം വെള്ളത്തിനു മുകളിലായി അൽപസമയം നിന്നിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇത് കണ്ടയുടനെ ചന്തക്കടവിലെ രക്ഷാപ്രവർത്തകർ തോണിയുമായി യുവാവിെൻറ അടുെത്തത്തി മുടിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നുപോകുകയായിരുന്നു. നാട്ടുകാരും
ഫയർഫോഴ്സും ബേപ്പൂർ കോസ്റ്റ് ഗാർഡും തിരച്ചിലിൽ പങ്കെടുത്തു. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, അസി. സ്റ്റേഷൻ ഓഫിസർ ടി.കെ. ഹംസക്കോയ, ഫയർ റെസ്ക്യൂ ഓഫിസർമാരായ മുഹമ്മദ് ഷനീബ്, നിഖിൽ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയും തിരച്ചിൽ തുടരും.