കോഴിക്കോട് ജില്ലാ ഭരണകൂടത്തിെൻറ നേതൃത്വത്തിൽ തെരുവിൽ കഴിഞ്ഞവരെ പുനരധിവസിപ്പിച്ച' ഉദയം' ഹോം അന്തേവാസികൾക്കായി ജില്ലാ സാക്ഷരതാ മിഷെൻറയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിെൻറയും സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന "ജ്ഞാനോദയം" പദ്ധതിക്ക് തുടക്കം കുറിച്ചു.
അന്തേവാസികൾക്കെല്ലാവർക്കും സാക്ഷരത ഉറപ്പു വരുത്തുന്നതിനോടോപ്പം ഇതര ഭാഷ ക്ലാസ്സുകളും, തുല്യത കോഴ്സുകളും നടത്തും. ഉദയം ചാരിറ്റബിൾ സൊസൈറ്റി സൈക്യാട്രിക് സോഷ്യൽ വർക്കർ ഡോ.കുര്യൻ ജോസ് അധ്യക്ഷത വഹിച്ച പരിപാടി എഴുത്തുകാരൻ വി. ആർ. സുധീഷ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസർ, ശ്രീ.പവിത്രൻ. ടി, കോഴിക്കോട് സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ, ശ്രീ. പ്രശാന്ത് കുമാർ, ഉദയം ഹോം അന്തേവാസി നാരായണൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു. റഈസ പർസാന സ്വാഗതവും സ്വാതിൻ സന്തോഷ് നന്ദിയും പറഞ്ഞു. എഴുത്തുകാരായ ശ്രീ. കെ. സച്ചിദാനന്ദൻ, പി. കെ. പാറക്കടവ് എന്നിവർ ആശംസ സന്ദേശം അറിയിച്ചു.