കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ
text_fieldsസജ്ജാദ്
ഫറോക്ക്: ചെറുവണ്ണൂരിൽ കഞ്ചാവ് വിൽപനക്കാരൻ പൊലീസ് പിടിയിൽ. ബിഹാർ സ്വദേശി എം.ഡി. സജ്ജാദിനെയാണ് (40) നല്ലളം എസ്.ഐ. റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് കഞ്ചാവ് കേസിൽ അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചെറുവണ്ണൂരിൽ ഭായ് എന്നറിയപ്പെടുന്ന പ്രതിയെ പിടികൂടുന്നത്.
വിൽപനക്കായി 11 പൊതികളിലായി തയാറാക്കി സൂക്ഷിച്ച 650 ഗ്രാം കഞ്ചാവാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ചെറുവണ്ണൂരിലും പരിസരത്തുമുള്ള യുവാക്കളാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാരെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ രവീന്ദ്രൻ, കെ.കെ. രതീഷ്, സീനിയർ സിവിൽ ഓഫിസർ തഹസീം, സിവിൽ ഓഫിസർമാരായ ബിജു, അനൂപ്, രഞ്ജിത്ത്, അരുൺ ഘോഷ്, ഹോം ഗാർഡ് വിജയകൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

