ഫറോക്ക്: വിൽപനക്കായുളള 40 പാക്കറ്റ് ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ.
ബേപ്പൂർ നടുവട്ടം പിലാശ്ശേരി കപ്പച്ചാൽ പറമ്പിൽ നാസർ (27) ആണ് മീഞ്ചന്ത മേൽപാലത്തിന് സമീപം ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ എ. പ്രജിത്ത് എന്നിവരടങ്ങിയ സംഘത്തിെൻറ പിടിയിലായത്.
ഇയാൾക്കെതിരെ കേസെടുത്തു. കല്ലായി, പന്നിയങ്കര, മീഞ്ചന്ത ഭാഗങ്ങളിൽ മയക്കുമരുന്നുപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തുന്നത്.
പ്രിവൻറിവ് ഓഫിസർ പി. അനിൽദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ധനീഷ് കുമാർ, പി. വിപിൻ, ടി.കെ. രാഗേഷ്, വി.പി. കിരൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.