ഫറോക്ക്: കോട്ടയിലെ മഹാശിലായുഗകാലത്തെ 2000 വർഷം പഴക്കമുള്ള ഗുഹശേഷിപ്പിനു സമീപത്തെ കിണറ്റിൽ നിന്ന് തുളകളുള്ള നിർമിത കല്ല് കണ്ടെത്തി.
ഞായറാഴ്ച വൈകീട്ടാണ് കിണറ്റിൽനിന്ന് കല്ല് കണ്ടെത്തിയത്. 50 സെൻറിമീറ്റർ വീതിയും 50 സെൻറിമീറ്റർ നീളവുമുള്ള ചതുരാകൃതിയിലുള്ള കല്ലും കോട്ടയുടെ മുകൾ ഭാഗങ്ങളിൽ കാണപ്പെടുന്ന കല്ലുമാണ് കിണറ്റിൽനിന്ന് കണ്ടെത്തിയത്.
കിണറ്റിൽനിന്ന് മാലിന്യം നീക്കുന്നതിനിടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടോടെ ടിപ്പുകോട്ടയുടെ ചരിത്രശേഷിപ്പുകൾ കാണാൻ ജനങ്ങൾ ഒഴുകിയെത്തി.