ഫറോക്ക് ഗവ. ഗണപത് വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
text_fieldsവിദ്യാരംഗം കലാസാഹിത്യ വേദിയും ക്ലബ്ബുകളും ഉദ്ഘാടനം സോമൻ കടലൂർ നിർവഹിക്കുന്നു
ഫറോക്ക്: ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ സോമൻ കടലൂർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. സ്‌റ്റിവി അധ്യക്ഷത വഹിച്ചു.
കുട്ടികളിലെ സർഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിനും കലാ-സാഹിത്യ രംഗങ്ങളിൽ മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമാണ് വിവിധ ക്ലബ്ബുകൾക്ക് സ്കൂളിൽ തുടക്കം കുറിച്ചത്. ചടങ്ങിന്റെ ഭാഗമായി വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയം കൈവരിച്ച അമീന ശിഫ, സംഗീത് സുഭാഷ്, അനേയ പി. എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
ചടങ്ങിൽ സ്കൂൾ അധ്യാപകരായ ബബിത വി.എസ്., ബേബി സി.എം., മനീഷ എസ്.വി., പി. ശിവലിംഗൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഴ്ച്ചകളിലുടനീളം നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ രൂപരേഖയും യോഗത്തിൽ അവതരിപ്പിച്ചു. അധ്യാപകരും നൂറുകണക്കിന് വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികളുടെ കലാപരിപാടികളോടെയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

