Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷ​ട്ട്​​ൽ ക​ളി​ക്കി​ടെ...

ഷ​ട്ട്​​ൽ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച എസ്.ഐ കെ.പി. രതീഷിന്​ യാത്രാമൊഴി

text_fields
bookmark_border
SI Ratheesh
cancel
camera_alt

 ര​തീ​ഷ്​

നാ​ദാ​പു​രം: ഷ​ട്ട്​​ൽ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച എ​സ്.​ഐ കെ.​പി. ര​തീ​ഷി​നു സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്രാ​മൊ​ഴി. നാ​ദാ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ഒ​ട്ടേ​റെ പേ​ർ അ​േ​ന്ത്യാ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ ത​ങ്ങ​ളോ​ടൊ​പ്പം ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​‍െൻറ ചേ​ത​ന​യ​റ്റ മൃ​ത​ദേ​ഹം ക​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ദുഃ​ഖം അ​ട​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ർ ക്രൈം ​ബ്രാ​ഞ്ച് എ​സ്.​പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ, വ​ട​ക​ര നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി അ​ശ്വി​ൻ​കു​മാ​ർ, വ​ട​ക​ര സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ. ​ഇ​സ്മ​യി​ൽ, നാ​ദാ​പു​രം സി.​ഐ ഇ.​വി. ഫാ​യി​സ് അ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഖി​ല മ​ര്യാ​ട്ട്, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സി.​എ​ച്ച്. മോ​ഹ​ന​ൻ, സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, മ​നോ​ജ് അ​രൂ​ർ, കെ.​കെ. ര​ഞ്ജി​ത്ത്, കെ.​ജി. അ​സീ​സ് തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

11.30 വ​രെ മൃ​ത​ദേ​ഹം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ചു. പി​ന്നീ​ട് സ്വ​ദേ​ശ​േ​ത്ത​ക്ക് കൊ​ണ്ടു​പോ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​തി​രി​പ്പ​റ്റ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഷ​ട്ട്​​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ര​തീ​ഷ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonPoliceman Diednadapuram
News Summary - farewell to SI ratheesh died while playing badminton
Next Story