കുടുംബവഴക്ക് കത്തിക്കുത്തായി; നാലുപേർക്ക് പരിക്ക്
text_fieldsപെരുമണ്ണ: കുടുംബവഴക്കിനെ തുടർന്നുണ്ടായ അക്രമത്തിൽ നാലുപേർക്ക് പരിക്കേറ്റു. മീഞ്ചന്ത അരീക്കാട് സ്വദേശികളായ പി.കെ.ഹൗസിൽ അബ്ദുൽ ഗഫൂർ (47), സഹോദരൻ സിദ്ദീഖ് (45), ഇവരുടെ സുഹൃത്ത് കോയ (45), ഗഫൂറിെൻറ സഹോദരീഭർത്താവ് പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ യാസിർ (35) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യാസിറും ഭാര്യ റജീനയുമായി പതിവായി വഴക്കുണ്ടാകാറുണ്ടത്രെ. കഴിഞ്ഞ ദിവസം രാത്രി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ റജീന ഇവരുടെ വീടിനടുത്ത യാസിറിെൻറ തറവാട് വീട്ടിലേക്ക് രക്ഷപ്പെട്ട് സഹോദരങ്ങളെ വിവരമറിയിക്കുകയായിരുന്നു.
സഹോദരങ്ങളും സുഹൃത്തും എത്തിയപ്പോൾ സംഘർഷമുണ്ടാവുകയും കത്തിക്കുത്തിൽ നാലുപേർക്കും പരിക്കേൽക്കുകയുമായിരുന്നു. പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. യാസിറിെൻറ പേരിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.

