കള്ളത്തോക്കുകൾ പിടികൂടി: ഒരാൾ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ ഉണ്ണി
കുറ്റ്യാടി: കുണ്ടുതോട്ടിൽ വീടിനോട് ചേർന്ന് കള്ളത്തോക്ക് നിർമാണം നടത്തുന്ന സ്ഥലത്ത് തൊട്ടിൽപാലം പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് നാടൻ തോക്കുകൾ പിടിച്ചെടുത്തു.ആമ്പല്ലൂർ ബാബുവിന്റെ വീട്ടിൽ നിന്നും വീടിനോട് ചേർന്ന പണിശാലയിൽ നിന്നുമാണ് രണ്ട് തോക്കുകളും നിർമാണത്തിലിരിക്കുന്ന ഒരു തോക്കും എസ്.ഐ നൗഷാദും സംഘവും പിടികൂടിയത്.
വീട്ടിലുണ്ടായിരുന്ന ബാബുവിന്റെ ബന്ധു ചാപ്പംതോട്ടം മുറ്റത്തെപ്ലാവ് ആമ്പല്ലൂർ ഉണ്ണിയെ (58) അറസ്റ്റ് ചെയ്തു. എന്നാൽ ബാബുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഉണ്ണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

