അഗ്നിബാധയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് സുരക്ഷാഭീഷണി
text_fieldsമാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ വൻ അഗ്നിബാധയുണ്ടായതിന്റെ അവശിഷ്ടങ്ങൾ
കോഴിക്കോട്: മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിൽ വൻ അഗ്നിബാധയുണ്ടായതിന്റെ അവശിഷ്ടങ്ങൾ ഇനിയും നീക്കം ചെയ്യാത്തത് സുരക്ഷാഭീഷണി ഉയർത്തുന്നു. ഇത് വീണ്ടും അഗ്നിബാധക്ക് കാരണമാകാവുന്ന സാഹചര്യമുണ്ട്. മഴയും കാറ്റുമുണ്ടാവുമ്പോൾ ഇരുമ്പു ഷീറ്റ് ഉൾപ്പെടെ താഴേക്ക് പതിക്കുന്ന നിലയിലാണ് തൂങ്ങിക്കിടക്കുന്നത്.
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് നാലുമാസം മുമ്പ് അഗ്നിബാധയുണ്ടായത്. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയാക്കിയത്. മുകൾനിലയിൽ അനധികൃതമായി നിർമിച്ച ഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി അഗ്നിരക്ഷാ സേനയും പൊലീസും കെ.എസ്.ഇ.ബിയും ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത്ര വലിയ ദുരന്തം നടന്ന കെട്ടിടത്തിൽ ഇപ്പോഴും സുരക്ഷ അവതാളത്തിലാണെന്നതാണ് വ്യപാരികളുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

