Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ മു​ഖം തി​രി​ച്ച​റി​യ​ൽ പ​ഞ്ചി​ങ്; ല​ക്ഷ്യം നേ​ടാ​നാ​വാ​തെ പ​ദ്ധ​തി പാ​ളു​ന്നു

text_fields
bookmark_border
സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ മു​ഖം തി​രി​ച്ച​റി​യ​ൽ പ​ഞ്ചി​ങ്; ല​ക്ഷ്യം നേ​ടാ​നാ​വാ​തെ പ​ദ്ധ​തി പാ​ളു​ന്നു
cancel

കോ​ഴി​​ക്കോ​ട്: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മു​ഖം തി​രി​ച്ച​റി​യ​ൽ (ഫേ​സ് റി​ക്ക​ഗ്നി​ഷ​ൻ) അ​ടി​സ്ഥാ​ന​മാ​ക്കി​യ പ​ഞ്ചി​ങ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ശ​മ്പ​ള വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സം​വി​ധാ​ന​ത്തി​ന്റെ ഫ​ല​പ്രാ​പ്തി നേ​ടാ​നാ​യി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ.

സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 152 ​േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ഉ​ൾ​പ്പെ​​ടെ അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ മു​ഖം​തി​രി​ച്ച​റി​യ​ൽ പ​ഞ്ചി​ങ് സം​വി​ധാ​ന​മാ​ണ് ല​ക്ഷ്യം നേ​ടാ​നാ​കാ​തെ പാ​ളു​ന്ന​ത്.

ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ൽ കൂ​ടു​ത​ൽ സു​താ​ര്യ​വും കൃ​ത്യ​ത​യു​ള്ള​തു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ, പ​ല വ​കു​പ്പു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫേ​സ് റി​ക്ക​ഗ്നി​ഷ​ൻ ഡേ​റ്റ ശ​മ്പ​ള വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. ഇ​തു കാ​ര​ണം ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ വി​വ​ര​ങ്ങ​ളും ശ​മ്പ​ള ക​ണ​ക്കു​ക​ളും ത​മ്മി​ൽ നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും അ​നാ​വ​ശ്യ ഹാ​ജ​ർ വ്യ​തി​യാ​ന​ങ്ങ​ളും ഒ​പ്പി​ട്ട് മു​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഈ ​സം​വി​ധാ​നം ശ​മ്പ​ള സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ഏ​കീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. ഹാ​ജ​ർ വി​വ​ര​ങ്ങ​ൾ സ്വ​യ​മേ​വ ശ​മ്പ​ള പ്രോ​സ​സ്സി​ങ്ങി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന രീ​തി​യി​ൽ സാ​ങ്കേ​തി​ക ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കി​യാ​ൽ ഭ​ര​ണ​ച്ചെ​ല​വ് കു​റ​ക്കാ​നും മാ​നു​ഷി​ക ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സാ​ങ്കേ​തി​ക ഏ​കീ​ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന ഐ.​ടി മി​ഷ​നും ധ​ന​കാ​ര്യ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഡേ​റ്റ സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​രേ​ഖ​ക​ളും രൂ​പ​പ്പെ​ടു​ത്ത​ണം എ​ന്ന​തും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government officesface recognitionPunching machineKozhikode News
News Summary - Face recognition in government offices leads to punching
Next Story