Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും പിഴയും
text_fieldsbookmark_border
നാരായണൻ
നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കട നടത്തുന്ന കൽപത്തൂർ സ്വദേശി കണ്ണൻ പൊയിൽ നാരായണ (68) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
2022 നവംബർ എട്ടിനാണ് സംഭവം. വെള്ളം കുടിക്കാനായി നാരായണന്റെ കടയിൽ കയറിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മേപ്പയൂർ എസ്.ഐ അതുല്യയാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Next Story

