പകർച്ചവ്യാധി പ്രതിരോധം; അനധികൃത പന്നി ഫാം അടപ്പിച്ചു
text_fieldsകൂടരഞ്ഞി നായാടം പൊയിൽ അനധികൃത പന്നി ഫാമിൽ ഗ്രാമപഞ്ചായത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു
കൂടരഞ്ഞി: പകർച്ച വ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ നായാടംപൊയിലിൽ അനധികൃതമായി പ്രവർത്തിച്ച പന്നി ഫാം അധികൃതർ അടപ്പിച്ചു. ഗ്രാമപഞ്ചായത്ത് അനുമതിയും കൃത്യമായ മാലിന്യസംസ്കരണ സംവിധാനവുമില്ലാതെ പ്രവർത്തിച്ച് വരുകയായിരുന്നു പന്നി ഫാം. മാലിന്യം പുഴയിൽ ഒഴുക്കുന്നതടക്കം നിരവധി പരാതികൾ ഫാമിനെതിരെ ഉയർന്നിരുന്നു.
ഗ്രാമപഞ്ചായത്ത് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഫാമിനെതിരെ നടപടി സ്വീകരിച്ചത്. സെക്രട്ടറി കെ.സുരേഷ് കുമാർ,സബ് ഇൻസ്പെക്ടർ കെ. രമ്യ, വെറ്ററിനറി സർജൻ ഡോ. അനഘ, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, മനീഷ്, സി.പി.ഒ വിപിൻ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. നിയമ വിധേയമല്ലാത്തെ ഫാമുകൾ അടപ്പിച്ച് ഫാം ഉടമകൾക്കെതിരെ കേസ് നടപടിയുൾപ്പെടെ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

