Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻജിനീയറിങ്​ പ്രവേശന...

എൻജിനീയറിങ്​ പ്രവേശന പരീക്ഷ: അലീന ഏക പെൺതരി; അഭിമാനമായി അദ്വൈത്​

text_fields
bookmark_border
Engineering Entrance Exam
cancel
camera_alt

അദ്വൈത്, അലീന

കോഴിക്കോട്​: സംസ്​ഥാന എൻജിനീയറിങ്​, ഫാർമസി പ്ര​േവ​ശന പരീക്ഷഫലത്തിൽ ആൺകുട്ടികളുടെ മേധാവിത്വത്തിനിടയിൽ തലയുയർത്തി എൻജിനീയറിങ്ങിൽ അലീനയുടെ പത്താം റാങ്ക്​. പെൺകുട്ടികളിൽ സംസ്​ഥാന തലത്തിൽ പേരാ​മ്പ്ര ചാലിക്കര ചേനോളി സ്വദേശി എം.ആർ അലീനക്കാണ്​ ഒന്നാം സ്​ഥാനം.

ജില്ലക്ക്​ അഭിമാനമായി ചേവായൂർ സ്വദേശി അദ്വൈത്​ ദീപക്​ അഞ്ചാം റാങ്ക്​ നേടി. ജില്ലയിലെ ഒന്നാമനും അദ്വൈതാണ്​. അഖിലേന്ത്യ പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ 95ാം റാങ്കും സംസ്​ഥാനത്തെ ഒന്നാമനുമായിരുന്നു അദ്വൈത്​.

കേരള എൻട്രൻസ്​ കഴിഞ്ഞപ്പോൾ 949.54 സ്​കോറുമായി അദ്വൈത്​ മുന്നിലായിരുന്നു. എന്നാൽ, പ്ലസ്​ ടു ഫലം കൂടി​ ചേർത്തപ്പോൾ അഞ്ചാം റാങ്കായി. നിലവിൽ 584.9394 ആണ്​ സ്​കോർ. ഈ മാസം 27ന്​ നടക്കുന്ന ​ ജെ.ഇ.ഇ അഡ്വാൻസ്​ഡിൽ മുന്നേറി ഐ.ഐ.ടി പ്രവേശനമാണ്​ ഈ മിടുക്ക​െൻറ ലക്ഷ്യം.

ചേവായൂർ ഗോൾഫ്​ ലിങ്ക്​ റോഡ്​ 'ആർദ്രം' ഡോ. റിജിൽ ദീപകി​െൻറയും (ബേബി മെമ്മോറിയൽ ആശുപത്രി) ഡോ. ദർശന ബാലകൃഷ്​ണ​െൻറയും (ചക്കോരത്ത്​കുളം ഇ.എസ്​.​െഎ ആശുപത്രി) മകനാണ്​ അദ്വൈത്​. സഹോദരി അവന്തിക ദേവഗിരി സി.എം.ഐ പബ്ലിക്​ സ്​കൂൾ ആറാം ക്ലാസ്​ വിദ്യാർഥിനിയാണ്​. പാല ബ്രില്യൻറിൽ പരിശീലിച്ച അദ്വൈത്​ ചങ്ങനാശ്ശേരിയിലെ പ്ലാസിഡ്​ വിദ്യ വിഹാറിലായിരുന്നു പ്ലസ്​ ടു പഠിച്ചത്​.

580.1413 ആണ്​ അലീനയുടെ സ്​കോർ. ചാലിക്കര ചേനോളി വണ്ണാപ്പടി മീത്തൽ മോഹന​െൻറയും രമണിയുടെയും മകളാണ്​ എം.ആർ അലീന. മെഡിക്കൽ റപ്രസ​േൻററ്റീവാണ്​ മോഹനൻ. ജെ.ഇ.ഇ മെയിനിൽ സംസ്​ഥാനത്ത്​ പെൺകുട്ടികളിൽ ഒന്നാമതായിരുന്ന അലീന നാട്ടിൻപുറങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചാണ്​ മികവിലേക്കുയർന്നത്​.

എരവട്ടൂർ നാരായണവിലാസം എൽ.പി സ്​കൂൾ, വെള്ളിയൂർ എ.യു​.പി സ്​കൂൾ, നൊച്ചാട്​ ഹയർ സെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു പഠനം. സഹോദരി അസ്​മിത തമിഴ്​നാട്​ കേന്ദ്രസർവകലാശാലയിൽ ഇൻറഗ്രേറ്റഡ്​ പി.ജി വിദ്യാർഥിനിയാണ്​. ഐ.ഐ.ടിയാണ്​ അലീനയുടെയും ലക്ഷ്യം. എൻജിനീയറിങ്​ എൻട്രൻസിൽ ആദ്യ ആയിരം റാങ്കുകാരിൽ 121 പേർ കോഴിക്കോടു നിന്നാണ്​. ജില്ലയിലെ 5068 കുട്ടികൾ റാങ്ക്​ പട്ടികയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineering Entrance Examranklist
News Summary - Engineering Entrance Exam: ranklist in calicut, Alina is the only girl; Proudly Advait
Next Story