Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണസമ്മാനമായി സജുവിന്...

ഓണസമ്മാനമായി സജുവിന് ഇലക്ട്രിക് വീൽചെയർ

text_fields
bookmark_border
Electric wheelchair
cancel
camera_alt

സ​ജു​വി​ന് കെ.​കെ. ര​മ എം.​എ​ൽ.​എ വീ​ൽ​ചെ​യ​ർ കൈ​മാ​റു​ന്നു

വ​ട​ക​ര: ഓ​ണ​സ​മ്മാ​ന​മാ​യി സ​ജു​വി​ന് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ വീ​ൽ​ചെ​യ​ർ. നി​ർ​മാ​ണ തൊ​ഴി​ലി​നി​ടെ വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ ര​യ​ര​ങ്ങോ​ത്ത് ചെ​ട്ടി​ന്റ​വി​ട സ​ജു​വി​നാ​ണ് (35) ഓ​ണ​സ​മ്മാ​ന​മാ​യി ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​ത്. ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് സ​ജു 17 വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​ണ്. അ​ര​ക്കു​താ​ഴെ പൂ​ർ​ണ​മാ​യും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ര​സ​ഹാ​യ​ത്താ​ലും വീ​ൽ​ചെ​യ​റി​ലും മാ​ത്ര​മാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്തു​പോ​കാ​നും നാ​ട്ടു​കാ​രു​മാ​യി ഇ​ട​പെ​ടാ​നും ഒ​രു ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ആ​ഗ്ര​ഹം സ​ജു നാ​ട്ടു​കാ​രോ​ട് പ​ങ്കു​വെ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. നാ​ട്ടു​കാ​ർ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​വ​ശ്യ​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

സ​ജു​വി​ന്റെ വീ​ടി​ന​ടു​ത്തു മ​ര​ണ​വീ​ട്ടി​ൽ കെ.​കെ. ര​മ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ർ.​എം.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ സ​ജു​വി​ന്റെ അ​വ​സ്ഥ എം.​എ​ൽ.​എ​യു​മാ​യി പ​ങ്കു​വെ​ക്കു​ന്ന​ത്. എം.​എ​ൽ.​എ സ​ജു​വി​നെ നേ​രി​ൽ കാ​ണു​ക​യും അ​വ​സ്ഥ​ക​ൾ നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ വ​ഴി എ​ട​വ​ണ്ണ​യി​ലു​ള്ള സീ​തി ഹാ​ജി ട്ര​സ്റ്റ് ഈ ​ആ​വ​ശ്യം നി​റ​വേ​റ്റാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. സ​ജു​വി​ന്റെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​നാ​യി ഒ​പ്പം നി​ന്ന പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യോ​ടും സീ​തി ഹാ​ജി ട്ര​സ്റ്റി​നു​മു​ള്ള ന​ന്ദി പ്ര​ത്യേ​കം അ​റി​യി​ക്കു​ക​യാ​ണെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. സ​ജു​വി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മ​നോ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​പി. ശ​ശി, സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam giftSajuElectric wheelchair
News Summary - Electric wheelchair for Saju as Onam gift
Next Story