Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇലക്ട്രിക് വാഹനഗവേഷണം;...

ഇലക്ട്രിക് വാഹനഗവേഷണം; എൻ.ഐ.ടി.സിയും ടാറ്റ എൽക്സിയും ധാരണപത്രം ഒപ്പിട്ടു

text_fields
bookmark_border
electric vehicle research;
cancel
camera_alt

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ടാറ്റ എൽക്സിയും ധാരണപത്രം

ഒപ്പുവെച്ചപ്പോൾ

ചാ​ത്ത​മം​ഗ​ലം: നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി കോ​ഴി​ക്കോ​ടും ടാ​റ്റ എ​ൽ​ക്സി​യും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു. ഇ​ല​ക്ട്രി​ക് വാ​ഹ​ന ഡൊ​മെ​യ്നി​ൽ ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് ധാ​ര​ണ​പ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ധാ​ര​ണ​പ​ത്രം അ​നു​സ​രി​ച്ച്, ഇ​ല​ക്ട്രി​ക് വാ​ഹ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് ടാ​റ്റ എ​ൽ​ക്സി​യു​ടെ ല​ബോ​റ​ട്ട​റി എ​ൻ.​ഐ.​ടി​സി​യി​ൽ സ്ഥാ​പി​ക്കും. ഒ​രു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കു​ക. ഇ​തി​ൽ 75 ല​ക്ഷം രൂ​പ ടാ​റ്റ​യും 25 ല​ക്ഷം രൂ​പ എ​ൻ.​ഐ.​ടി​യും അ​നു​വ​ദി​ച്ചു.

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യും വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​മാ​യു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ധാ​ര​ണ​പ​ത്രം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ല​ക്ട്രി​ക് വാ​ഹ​ന​മേ​ഖ​ല​യി​ൽ പ​രി​വ​ർ​ത്ത​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കാ​നും സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്നു. സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ.​ഐ.​ടി ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജും പ്ലാ​നി​ങ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഡീ​നു​മാ​യ പ്ര​ഫ. പ്രി​യ ച​ന്ദ്ര​നും ടാ​റ്റ എ​ൽ​ക്സി സി.​ഇ.​ഒ​യും എം​ഡി​യു​മാ​യ മ​നോ​ജ് രാ​ഘ​വ​നും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ടാ​റ്റ എ​ൽ​ക്സി വൈ​സ് പ്ര​സി​ഡ​ൻ​റും ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ബി​സി​ന​സ് യൂ​നി​റ്റ് മേ​ധാ​വി​യു​മാ​യ എ​സ്. ഷാ​ജു, കാ​ലി​ക്ക​റ്റ് എ​ൻ.​ഐ.​ടി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് (ഇ.​ഇ.​ഡി)​വി​ഭാ​ഗം മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ. ​പി. പ്രീ​ത, എ​ൻ.​ഐ.​ടി.​സി ര​ജി​സ്ട്രാ​ർ ഡോ. ​ശാം​സു​ന്ദ​ര, റി​സ​ർ​ച് ആ​ൻ​ഡ് ക​ൺ​സ​ൽ​ട്ട​ൻ​സി ഡീ​ൻ ഡോ. ​എ​ൻ. സ​ന്ധ്യാ​റാ​ണി, സെ​ന്റ​ർ ഫോ​ർ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ എ​ൻ​ജി​നീ​യ​റി​ങ് ഉ​പ​ദേ​ഷ്ടാ​വ് ഷി​ല​ൻ സ​ഗു​ണ​ൻ, ഇ.​ഇ.​ഡി അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഡോ. ​നി​ഖി​ൽ ശ​ശി​ധ​ര​ൻ, ഇ.​ഇ.​ഡി അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഡോ. ​ശ്രീ​ല​ക്ഷ്മി എം.​പി., ടാ​റ്റ എ​ൽ​ക്സി കോ​ഴി​ക്കോ​ട് സെ​ന്റ​ർ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ശ​ര​ത് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoUNITCelectric vehicle researchTata Elxy
News Summary - electric vehicle research; NITC and Tata Elxy signed MoU
Next Story