ഇലക്ഷൻ സ്ക്വാഡ്; 1.685 കിലോ സ്വർണവും 2.65 ലക്ഷം രൂപയും പിടികൂടി
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിെൻറ ഭാഗമായി നിയോഗിച്ച വടകര സ്റ്റാറ്റിക് സർവൈലൻസ് ടീം 1.685 കിലോ സ്വർണവും ബാലുശ്ശേരി ൈഫ്ലയിങ് സ്ക്വാഡ്, കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീമും 2,65,000 രൂപയും പിടികൂടി.
78 ലക്ഷം രൂപ മൂല്യമുള്ള സ്വർണം വടകര പുതിയ സ്റ്റാൻഡ് പരിസരത്തുനിന്നും സീനിയർ പൊലീസ് ഓഫിസർ സുനിൽകുമാർ, സി.പി.ഒ ശ്രീലേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പിടികൂടിയത്.
സ്വർണം ജി.എസ്.ടി മൊബൈൽ സ്ക്വാഡിന് കൈമാറി. പിടിച്ചെടുത്ത തുക കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിെല അപ്പീൽ കമ്മിറ്റിക്ക് കൈമാറി.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ൈഫ്ലയിങ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്ക്വാഡുകൾ ഇതുവരെ 27,23,080 രൂപയാണ് പിടിച്ചെടുത്തത്.

