തെരഞ്ഞെടുപ്പ് ഫലം: അങ്ങിങ്ങ് അക്രമം
text_fieldsവടകര: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വടകര മേഖലയില്‍ അങ്ങിങ്ങ് അക്രമം നടന്നു. വടകര താഴെ അങ്ങാടിയിലെ 46ാം വാര്‍ഡിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി ശാഹിദ അഷ്റഫിനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. മുസ്ലിം ലീഗുകാരാണ് ആക്രമിച്ചതെന്ന് പറയുന്നു.
ശാഹിദയുടെ കൈക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു. കുറ്റക്കാരെ ഉടന്‍ നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്ന് ഐ.എന്‍.എല്‍ വടകര ഏരിയ സെക്രട്ടറി സി.കെ. കരീം ആവശ്യപ്പെട്ടു. അഴിയൂര്‍ പൂഴിത്തലയിലും കോറോത്ത് റോഡിലും ആസ്യ റോഡിലും വിവിധ കക്ഷികള്‍ തമ്മില്‍ ഏറ്റുമുട്ടി.
അക്രമത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ടി.പി. ഹര്‍ഷാദ് (26), കല്ലാമല, പുഴിത്തലയിലെ ഹാരിസ് ചെമ്മങ്ങാടന്‍ (53), ഖലീല്‍ ചിള്ളിപറമ്പില് (32) എന്നിവർക്ക് പരിക്കേറ്റു. ചോമ്പാല പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

